ഡോ. ബി. ശ്രീകുമാർ കയർഫെഡ് എംഡി

Posted on: November 12, 2013

Dr.B.-Sreekumar-Coirfed-MDകയർഫെഡ് മാനേജിംഗ് ഡയറക്ടറായി ഡോ. ബി. ശ്രീകുമാർ നിയമിതനായി.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, മെറ്റൽ ഇൻഡസ്ട്രീസ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, കീഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പത്തുവർഷക്കാലം മാനേജ്‌മെന്റ് അധ്യാപകനായിരുന്നു. ഡിജിറ്റൽ സാറ്റലൈറ്റ് സിനിമാ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതിനു നേതൃത്വം നൽകിയത് ഡോ. ബി. ശ്രീകുമാറാണ്. ഇആർബി അധിഷ്ഠിതമായ ഇ കൊമേഴ്‌സിലാണ് ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുള്ളത്.

മെറ്റൽ ഇൻഡസ്ട്രീസ് ലാഭത്തിലാക്കിയതും 2007ൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ്യൂനിന്നു പാസഞ്ചർ ബോട്ട് നിർമിച്ച് നീറ്റിലിറക്കിയതും ഡോ.ബി.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു. കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡിനു വേണ്ടി മൂല്യവർധിത ഉത്പന്നങ്ങൾ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ വിജയകരമായി ഉത്പാദിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കായംകുളം കാപ്പിൽമേക്ക് പ്ലാവിളയിൽ കുടുംബാംഗമാണ്.