ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറം നാളെ വൈകിട്ട് 4ന്

Posted on: January 14, 2023

തിരുവനന്തപുരത്ത് : തിരുവനന്തപുരം ഇന്ത്യന്‍ക്യൂബ ബിസിനസ് ഫോറം നാളെ വൈകിട്ട് 4ന് പാളയം നന്ദാവനം വിവാന്‍ഡ ഹോട്ടലില്‍ നടക്കും. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അലേജന്‍ഡോ സിമന്‍സ് മാരിന്‍ മുഖ്യാതിഥിയാകും.

ക്യൂബയിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിജയകഥകള്‍ അവതരിപ്പിക്കും. കേരളത്തിലെ ക്യൂബ ട്രേഡ് കമ്മിഷന്‍ ഓഫിസ് പ്രവര്‍ത്തക സമിതി അംഗവും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ട്രേഡ് കമ്മിഷണറുമായ കെ.ജി.അനില്‍ കുമാറിനെ ആദരിക്കും.