കെഎംഎ വാര്‍ഷിക ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ 12, 13 തിയതികളില്‍ കൊച്ചിയില്‍

Posted on: January 6, 2023

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ‘ദി നെക്സ്റ്റ് ജനറേഷന്‍ ഒഫ് കമ്യൂണിക്കേഷന്‍ : ഇംപാക്റ്റ് ഓണ്‍ ഓര്‍ഗനൈസേഷന്‍സ്’ എന്നതാണ് ഇത്തവണത്തെ ചര്‍ച്ചാവിഷയം.

12ന് വൈകിട്ട് 5.45ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അദീപ് അഹമ്മദ്, എച്ച്എല്‍എല്‍ലൈഫ്‌റ്റ്വെയര്‍ സിഎംഡി ബെജി ജോര്‍ജ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഇക്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് ചെയര്‍മാന്‍ മുകുന്ദ് രാജന്‍, ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

13ന് നിര്‍മാണം, ആരോഗ്യ പരിരക്ഷ, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ചര്‍ച്ചകള്‍ നടക്കും. കെപിഎംജി പാര്‍ട്ണര്‍ ശങ്കരന്‍വെങ്കട്ടരമണി, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ അജിത് കുമാര്‍, എച്ച്എംഎല്‍സിഇഒ വെങ്കിട്ടരാമന്‍ ആനന്ദ്, സിസൈറ്റ് ജോ എംഡി അജു ജേക്കബ്എന്നിവര്‍ നിര്‍മാണ മേഖലയെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ആരോഗ്യ പരിരക്ഷ മേഖലയെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഡോ. അവിനാശ് നാണിവഡേക്കര്‍ (കിംസ് ഹെല്‍ത്ത്), ഡോ, മരിയ ലാല്‍ (ഹണിവെല്‍), അരവിന്ദ് രാമന്‍ (മൈക്രോസോഫ്റ്റ്), ബിജു മാത്യു (അഗാപ്പെഎന്നിവര്‍ സംസാരിക്കും. ബിഎഫ്എസ്‌ഐ മേഖലയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഭരത് പഞ്ചാല്‍ (യുപിഐ ആര്‍ക്കിടെക്റ്റ്), ജോണ്‍സ് ജോര്‍ജ് (ജിയോജിത് ഫിനാന്‍ഷ്യല്‍സര്‍വീസസ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍), തോമസ് മുത്തൂറ്റ് ജോണ്‍ (ഡയറക്റ്റര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്) എന്നിവര്‍ സംസാരിക്കും. ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍കെഎംഎ പ്രസിഡന്റ് എല്‍. നിര്‍മല, സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ എ. ബാലകൃഷ്ണന്‍, സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072775588.