ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് 8ന് തുടങ്ങും

Posted on: January 5, 2023

കൊച്ചി : ഇന്‍ഡോ ട്രാന്‍വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐടിസിസി) സംഘടിപ്പിക്കുന്ന ബി
സിനസ് കോണ്‍ക്ലേവ് എട്ട്, ഒമ്പത് തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ആഗോള ബിസിനസ് അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ ‘തിങ്ക് വൈസ് ഗോ ഗ്ലോബല്‍ ആശയത്തിലാണ് കോണ്‍ക്ലേവ് നടക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കും. പരിശീലന ക്ലാസുകള്‍, ബിസിനസ് എക്‌സ്‌പോ, പാനല്‍ ചര്‍ച്ച, ബിസിനസ് നെറ്റ്വര്‍ക്കിംഗ് അവാര്‍ഡ് വിതരണം, സംഗീതനിശ എന്നിവയും നടക്കും. രജിസ്റ്റേഷനും വിവരങ്ങള്‍ക്കും; www.indotransworld.org. ഫോണ്‍: 0484-3519393, 7502915555