വെന്‍ഡ്ആന്‍ഗോയുടെ ആദ്യ വെര്‍ച്വല്‍ ഫുഡ് കോര്‍ട്ട് ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്തു

Posted on: November 7, 2022

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിലാണെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു തടസങ്ങളുമില്ലാതെ പവര്‍ത്തിക്കാനും വളരാനും സാധിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാന ത്തെ പ്രമുഖ ആഗോള ഐടി കമ്പനികള്‍ ഇതിന് അടിവരയിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് കിയോസ്‌ക് ഉത്പന്നമായ വെര്‍സിക്കിള്‍സ് ടൊളജീസിന്റെ വെര്‍ച്വല്‍ഫുഡ് കോര്‍ട്ടായ വെന്‍ഡ്ആന്‍ഗോയുടെ ആദ്യ ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രികേരളത്തിലെ ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൊച്ചിയില്‍ കോഗ്‌നിസന്‍ടെക്‌നോളജീസ് 1.5 ലക്ഷം ചതുരശ്ര അടിയില്‍ സ്ഥാപനം തുറന്നു, ടാറ്റാ എല്‍ക്‌സിക്ക് കേരളത്തില്‍ 50ശതമാനം തൊഴിലാളികളുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം36 ഏക്കര്‍ കാമ്പസ് സ്ഥാപിക്കുകയാണ്.

ഐടി വ്യവസായത്തിനും മറ്റു മേഖലകള്‍ക്കും സുഗമമായ നടത്തിപ്പിന് ചേര്‍ന്ന അന്തരീക്ഷമുള്ള സംസ്ഥാനമായതിനാലാണ് ‘വര്‍ക്ക് ഫ്രം കേരള’ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനത്ത് സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങളുണ്ട്. സംസ്ഥാനത്തുടനീളം ഒരു ലക്ഷം എംഎസ്എംഇകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നത്. 7 മാസത്തിനുള്ളില്‍ തന്നെ 80,000 കടന്നിരിക്കുന്നു.

സാധാരണയായി വാര്‍ഷിക ശരാശ l 10,000 ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റസ്റ്ററന്റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് വെന്‍ഡ്ആന്‍ഗോ, തിരുവനന്തപുരം മാള്‍ഓഫ് ട്രാവന്‍കൂറിലാണ് ആദ്യ ഔട്ട്‌ലറ്റ് വെന്‍ഡ്ആന്‍ഗോയുടെ കിയോസ്‌ക്കുകള്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനപ്പുറം സാധ്യതകളുണ്ടന്നും ഇത് ഒരു കേന്ദ്രീകൃത വെന്‍ഡിംഗ് മാളായി മാറുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്എം) സിഇഒ അനൂപ് അംബിക പറഞ്ഞു.

ഓരോ വെന്‍ഡ്ആന്‍ഗോ ലൊക്കേഷനിലും കുറഞ്ഞത് 5 പേര്‍ക്ക് നേരിട്ടും 10പേര്‍ക്ക് അല്ലാതെയും ജോലി നല്‍കാന്‍ കഴിയും. എന്‍ജിഒകളുടെ ഉത്പന്നങ്ങളും വീടുകളില്‍ ഉണ്ടാക്കുന്ന കേക്കും അച്ചാറും വെന്‍ഡ്ആന്‍ഗോ ഔട്ട്‌ലറ്റുകള്‍ വഴി വില്‍ക്കും. മറ്റു സംസ്ഥാനങ്ങളിലും ഔട്ട്‌ലറ്റ് തുറക്കുമെന്നും സഹ സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘മേക്ക് ഇന്‍ ഇന്ത്യ ആന്‍ഡ് മെയ്ഡ് ഇന്‍ കേരള’ എന്നആശയം സൃഷ്ടിക്കാനാകുമെന്ന് വെര്‍സിക്കിള്‍ടെക്‌നോളജീസ് സിഇഒ മനോജ്
ദത്തന്‍ പറഞ്ഞു. വെന്‍ഡ്ആന്‍ഗോ ക്രിയേറ്റീവ് ഡയറക്ടര്‍ ഡോ. രേഷ്മ തോമസ് സ്വാഗതം പറഞ്ഞു. സ്ഥാപകനും സിടിഒയുമായ അനീഷ് സുഹൈല്‍, ബിസിസിഐ മുന്‍ സെക്രട്ടറി എസ്.കെ. നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.