ലൈഫ്‌സ്‌റ്റൈല്‍ ഉത്പ്പന്ന ബ്രാന്‍ഡായ സ്റ്റോറീസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: October 26, 2022

കൊച്ചി : കേരളത്തില്‍നിന്നുള്ള ലൈഫ്‌സ്‌റ്റൈല്‍ ഉത്പ്പന്ന ബ്രാന്‍ഡായ സ്റ്റോറീസ് പുതിയ ഷോറൂ
മുകളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സംസ്ഥാനത്ത് കണ്ണൂര്‍ പൊടിക്കുണ്ട്, കോഴിക്കോട് ഹൈലൈറ്റ് മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലും ബംഗളൂരു, പുന്നൈ എന്നിവിടങ്ങളിലുമാണ് ഷോറൂം തുറക്കുന്നത്.

പതിനഞ്ചുവര്‍ഷത്തോളമായി കേരളം, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ശ്രേണികളിലുള്ള ഫര്‍ണിച്ചറും, ഹോം ഡെക്കോര്‍ ഉത്പ്പന്നങ്ങളും ലഭ്യമാക്കുന്ന കമ്പനി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്താകെ 100 ഷോറുമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ലുലുമാളിലെ ഷോറൂം നവംബര്‍ 10നും കോഴിക്കോട് ഹൈലൈറ്റ് മാള്‍ ഷോറൂം ഡിസംബര്‍ 20നും പ്രവര്‍ത്തനം തുടങ്ങുമെന്നും ഉപയോക്താക്കളുടെ ആവശ്യാനുസരണം ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകള്‍ക്കായി പ്രത്യേകവിഭാഗം ഒരുക്കിയിട്ടുണ്ടെന്നും  സ്റ്റോറീസ് ചെയര്‍മാന്‍ കെ പിഹാരിസ് പറഞ്ഞു. www.storieshomes.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും സ്റ്റോറീസ് ഉത്പ്പന്നങ്ങള്‍ ലഭ്യമാകും.