സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്തു

Posted on: August 7, 2018

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം ബോളിവുഡ് താരം കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്യുു. സ്റ്റോറീസ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ നസീർ കെ.പി, ഡയറക്ടർമാരായ ഫിറോസ്‌ലാൽ, മുഹമ്മദ് ബാസിൽ, സ്ഥാപകൻ സഹീർ കെ.പി, ചെയർമാൻ ഹാരിസ് കെ.പി., ഡയറക്ടർ ഫഹീം അബ്ദുൽ മജീദ് തുടങ്ങിയവർ സമീപം.

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈൽ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ കൊച്ചി പാലാരിവ’ത്തുളള ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ബോളിവുഡ് താരം കാജൽ അഗർവാൾ നിർവഹിച്ചു. ബംഗലുരുവിലും കോഴിക്കോടും തുറന്നതിനു പിന്നാലെ നാലാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയിൽ തുറന്നത്. 65,000 ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമിൽ 19 രാജ്യങ്ങളിൽ നി് ശേഖരിച്ച സവിശേഷമായ ഹോം ഡെക്കോർ, ഫർണിഷിംഗ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന നിരയുണ്ട്.

ഏറ്റവും സവിശേഷമായ ലോകോത്തര ഫർണീച്ചർ ഡിസൈനുകൾ ഏതുതരം വിലയിലും ലഭ്യമാക്കുന്നതിനാലാണ് സ്റ്റോറീസ് ഒരു ഫർണീച്ചർ ഡെസ്റ്റിനേഷനായി മാറുന്നതെന്ന് സ്റ്റോറീസ് ചെയർമാൻ ഹാരിസ് കെ.പി. പറഞ്ഞു. ഓരോ വ്യക്തിയുടേയും മനോഭാവത്തിനും ആസ്വാദ്യതയ്ക്കും വ്യക്തിത്വത്തിനുമിണങ്ങു വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. കൊച്ചിയുടെ സമ്പമായ വൈവിധ്യമാണ് ഞങ്ങളേയും ഇത്രമാത്രം വൈവിധ്യം അണിനിരത്താൻ പ്രേരിപ്പിച്ചതെും അദേഹം പറഞ്ഞു. ഞങ്ങളുടെ ഉത്പന്നങ്ങളുടെ വളർച്ചാസാധ്യതകൾ കണക്കിലെടുത്ത് 2020 ഓടെ രാജ്യമെമ്പാടുമായി ഇരുപതിലേറെ സ്ഥലങ്ങളിൽ ഷോറുമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഫർണീച്ചർ, ഹോം ആക്‌സസറീസ് പ്രൊഡക്ടുകൾ ഇന്ത്യയിലെല്ലായിടത്തും ലഭ്യമാക്കുക എ ലക്ഷ്യവുമായാണ് ദുബായ് ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പ് സ്റ്റോറീസിന് തുടക്കം കുറിച്ചത്. ഇംപോർട്ടഡ് ഫർണീച്ചറുകളുടെ ബൃഹത്തായ കളക്ഷനുളള കേരളത്തിലെ ആദ്യത്തെ ഫർണീച്ചർ ഷോറൂമാണ് സ്റ്റോറീസ്.

കോഴിക്കോട് ഒരു ലക്ഷത്തിലേറെ സ്‌ക്വയർ ഫീറ്റ് വിശാലതയിൽ ആരംഭിച്ച സ്റ്റോറീസിന് ബംഗലുരുവിൽ രണ്ടു ഷോറൂമുകളാണുളളത്. പൂണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ 20 ഷോറൂമുകൾ 2020ഓടെ തുറക്കും. ബെഡ് റൂം, ലിവിങ് റൂം, ഡൈനിംഗ് റൂം എന്നിവയ്ക്കു പുറമേ വിശാലമായ ഹോം ഡെക്കോർ പ്രൊഡക്ടുകളും സ്റ്റോറീസിന്റെ പ്രത്യേകതയാണ്.

സ്റ്റോറീസ് സ്ഥാപകൻ സഹീർ കെ.പി, ചെയർമാൻ ഹാരിസ് കെ.പി, മാനേജിംഗ് ഡയറക്ടർ അബ്ദുൽ നസീർ കെ.പി, ഡയറക്ടർമാരായ ഫിറോസ്‌ലാൽ, മുഹമ്മദ് ബാസിൽ, ഫഹീം അബ്ദുൽ മജീദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.