വ്യാപാര്‍ മേള ഇന്നുമുതല്‍ പ്രതീക്ഷിക്കുന്നത് 10,000 വാണിജ്യ കൂടിക്കാഴ്ചകള്‍

Posted on: June 16, 2022

 

കൊച്ചി : സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യ മേളയായ ‘വ്യാപാര്‍ 2022’-ന് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ.) ദേശീയതലത്തില്‍ വിപണി കണ്ടെത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് വ്യവസായ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്തു.

മേളയില്‍ പങ്കെടുക്കാന്‍ 300-ല്പരം എം.എസ്.എം.ഇ. യൂണിറ്റുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്പന്നങ്ങള്‍ വാങ്ങാനായി ഇതര സംസ്ഥാനങ്ങളില്‍നിന്നായി 500-ഓളം പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പതിനായിരത്തോളം വാണിജ്യ കൂടിക്കാഴ്ചകളാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യസംസ്‌കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബ്ബര്‍, കയര്‍ ഉത്പന്നങ്ങള്‍, ആയുര്‍വേദവും പച്ചില മരുന്നുകളും, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശല, മുള തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

TAGS: Vyapar 2022 |