എഡിബിള്‍സ് ദ ഡയറ്റ് കിച്ചന്‍ തിരുവനന്തപുരത്തും, കോഴിക്കോടും തുടങ്ങും

Posted on: March 1, 2022

കൊച്ചി : ഒരോ വ്യക്തികളുടെയും സ്വകാര്യമായ ആരോഗ്യപരിപാലനത്തിനാവശ്യമായ രുചികരമായ ഭക്ഷണം അവരരുടെ വാസ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്ന എഡിബിള്‍സ് – ദ ഡയറ്റ് കിച്ചണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം 15,000-ത്തിലധികം ഭക്ഷണ ഓര്‍ഡറുകള്‍ കോവിഡ് സൃഷ്ടിച പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളഇല്‍ പൂര്‍ത്തീകരിച്ചു.

ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒരോരുത്തരുടെയും ആരോഗ്യപരിപാലനത്തിന് ആവശ്യമായ കലോറിയിടങ്ങുന്ന ഭക്ഷണം ലഭ്യമാക്കുക സുപ്രധാനമണെന്ന തിരിച്ചറിവിലാണ് വ്യക്തിഗത ഭക്ഷണമെന്ന ആശയത്തിന്റെ അടിത്തറ. കൊച്ചി ആസ്ഥാനമായ സ്ഥാപനം അവരുടെ സേവനം തിരുവനന്തപുരത്തും, കോഴിക്കോടും താമസിയാതെ തുടങ്ങുന്നതാണ്.

‘തിരുവനന്തപുരത്തും, കോഴിക്കോടും ഫ്രാഞ്ചൈസി മാതൃകയാണ് ഞങ്ങള്‍ പിന്തുടരുക. ഈ നഗരരങ്ങളില്‍ ബിസിനസ്സ് ദൃഢമായി ഉറപ്പിച്ചതിനുശേഷം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപിപ്പിക്കും’ സംരഭത്തിന്റെ സ്ഥാപകരായ ജോജി ബാബു മാളിയേക്കലും, ടോം തരകനും പറഞ്ഞു.

വ്യക്തിഗത ഭക്ഷണം (കസ്റ്റമൈസ്ഡ് ഡയറ്റ്) തങ്ങളുടെ സംരഭത്തിന്റെ സവിശേഷതയാണെന്നു പറഞ്ഞ മാളിയേക്കനും, തരകനും രുചിയും, ആരോഗ്യവും ചേരുംപടി ചേര്‍ക്കുന്നതിലെ വൈദഗ്ധ്യവും അതില്‍ നിര്‍ണ്ണായകമാണെന്നു വ്യക്തമാക്കി. ‘ആരോഗ്യ പോഷണത്തിനുള്ള അവസരമാണ് ഒരോ ഭക്ഷണവും’ എന്നതാണ് ഞങ്ങളുടെ ആപ്തവാക്യം, അവര്‍ പറഞ്ഞു. കാര്‍ബോ ഹൈഡ്രേറ്റുകള്‍ തീരെ കുറഞ്ഞ ലോ കാര്‍ബോ, കേറ്റോ, ബാലന്‍സ്ഡ്, രോഗ നിയന്ത്രണത്തിന് സഹായിക്കുന്ന വ്യത്യസ്തമായ പാക്കേജുകള്‍ എഡിബിള്‍സ് നല്‍കുന്നു. ഒരോ ഭക്ഷണത്തിന്റെയും വില 25-300 രൂപയാണ്.

ആഗോളസ്ഥാപനമായ കെ പി എം ജി യുടെ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഓഫീസില്‍ ഉച്ചഭക്ഷണമെത്തിക്കുന്നതിന്റെ ചുമതലയുമായി 2020 ഫെബ്രുവരിയിലാണ് എഡിബിള്‍സിന്റെ തുടക്കം. കോവിഡ് മാഹമാരിയായി പടര്‍ന്നതോടെ ഉച്ചഭക്ഷണ വിതരണം തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തിഗത ഭക്ഷണം എന്ന ആശയത്തിലേക്കുള്ള ചുവടുമാറ്റം. സെലിബ്രിറ്റികളായ പൃഥിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍, ഉണ്ണി മുകുന്ദന്‍, അജ്ഞു കുര്യന്‍, രജീഷ വിജയന്‍, റോഷന്‍ മാത്യൂസ്, മോണിക്ക ലാല്‍, ഇഷ തല്‍വാര്‍, ആസിഫ് അലി മുതലായവര്‍ക്കും ഇക്കാലയളവില്‍ ഭക്ഷണമെത്തിക്കുന്നതില്‍ എഡിബള്‍സിന് അവസരം ലഭിച്ചിട്ടുണ്ട്.