May 2024
അസറ്റ് ഹോംസ് ആസ്റ്റര്‍ @ ഹോമുമായി സഹകരണത്തില്‍
Posted on: December 27, 2021
കൊച്ചി : അസറ്റ് ഹോംസ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരവരുടെ വീട്ടില്‍ ചികിത്സാ സേവനം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ വിഭാഗമായ ആസ്റ്റര്‍ ഹോമുമായി കൈകോര്‍ക്കുന്നു.
ഇതനുസരിച്ച് അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെഅസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികിത്സാ സേവനം ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജവഹര്‍ നഗറിലെ അസറ്റ് ലെ ഗ്രാന്‍ഡെയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത് നിര്‍വഹിച്ചു.
അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി സുനില്‍ കുമാര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ കരളാ ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന്, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്‍. മോഹനന്, ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ അമ്പിളി വിജയരാഘവന്, ഓപ്പറേഷന്‍സ് ഹെഡ്ജയേഷ് വി. നായര്‍, ബിസിനസ് ഡെവലപ്മെന്റ് ഹെഡ് രാമസുബ്രഹ്മണ്യം, അസറ്റ് ഹോംസ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജു വണുഗോപാല്‍, അസറ്റ് ലെ ഗാന്‍ഡെ ഓണഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയകുമാര്‍ ദാസ്
തുടങ്ങിയവര്‍ പങ്കെടുത്തു.
TAGS: Asset Homes |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച