മമ്മുട്ടിക്ക് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ആദരം

Posted on: October 7, 2021


കൊച്ചി : മലയാള സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. മമ്മൂട്ടിയുടെ അഭിനയ മികവും കലാപരമായ സംഭാവനയും മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം പ്രതിഫലിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ.
ചെന്‍രാജ് റോയ് ചന്ദ് മമ്മൂട്ടിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു തൊഴില്‍ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തീകരിക്കുകയെന്നത് ഏറെ പ്രശംസനീയമായ മനേട്ടമാണ്. എന്നാല്‍ രാജ്യത്തെ മൂന്ന് തലമുറയില്‍പ്പെടുന്ന ആരാധകരുടെയും പ്രിയ താരമെന്ന നിലയില്‍ മമ്മൂട്ടി ആ നേട്ടത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഡോ. ചെന്‍രാജ് റോയ് ചന്ദ് വ്യക്തമാക്കി. തന്റെ തൊഴിലില്‍ മമ്മൂട്ടി പുലര്‍ത്തിയിട്ടുള്ള അച്ചടക്കവും പ്രതിബദ്ധതയും ഏവര്‍ക്കും പ്രചോദനമാണെന്നും രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ത്താവുന്ന മികച്ച മാതൃകയാണ് താങ്കളെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ചാന്‍സലറുടെ അഭിനന്ദന കത്ത് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യറ്റിവ് ഡയറക്ടര്‍ ടോം ജോസഫ് മമ്മൂട്ടിക്ക് നേരിട്ട് കൈമാറി.