യു എസ് ടി സ്ഥാപനമായ സൈബര്‍പ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന് ക്രെസ്റ്റ് അക്രെഡിറ്റേഷന്‍

Posted on: September 10, 2021

തിരുവനന്തപുരം : യു എസ് ടി ഗ്ലോബലിന്റെ ഭാഗമായുള്ള സൈബര്‍പ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന് (എസ് ഓ സി) ക്രെസ്റ്റ് അക്രെഡിറ്റേഷന്‍ ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേഖലയില്‍ ആഗോളതലത്തില്‍ അംഗീകാരമുള്ള അക്രെഡിറ്റേഷന്‍ സ്ഥാപനമാണ് ക്രെസ്റ്റ്. സെക്യൂരിറ്റി, സര്‍വീസ് മാനേജ്മെന്റ് പ്രവര്‍ത്തന മേഖലകളില്‍ സൈബര്‍പ്രൂഫിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ക്രെസ്റ്റിന്റെ എസ് ഓ സി അക്രെഡിറ്റേഷന്‍.

കമ്പനികളില്‍ ഓണ്‍-സൈറ്റ് ഇന്‍സ്പെക്ഷനുകള്‍ നടത്തി കൃത്യമായ അവലോകനങ്ങളിലൂടെയാണ് ക്രെസ്റ്റ് തങ്ങളുടെ അക്രെഡിറ്റേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തുള്ള സൈബര്‍പ്രൂഫ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററില്‍ ഓണ്‍-സൈറ്റ് അവലോകങ്ങളും പഠനങ്ങളും നടത്തിയാണ് അക്രെഡിറ്റേഷനു യോഗ്യമാണോ എന്ന് പരിശോധച്ചത്.

‘ക്രെസ്റ്റിന്റെ എസ് ഓ സി സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സൈബര്‍പ്രൂഫ് ജീവനക്കാരുടെ മികവിന് ലഭിച്ച പുരസ്‌ക്കാരം കൂടിയാണിത്. സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങളില്‍ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന സൈബര്‍പ്രൂഫ്, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ഒന്നാംകിട സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ക്രെസ്റ്റ് എസ് ഓ സി അക്രഡിറ്റേഷന്‍,’ എന്ന് സൈബര്‍പ്രൂഫ് പ്രസിഡണ്ടും ചീഫ് സൈബര്‍ ഓഫീസറുമായ യുവാല്‍ വോള്‍മാന്‍ പറഞ്ഞു.

സൈബര്‍ ആക്രമണങ്ങളെ കണ്ടെത്തുകയും പ്രതിരോധമൊരുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ മുഖമുദ്രയാണ് അതിന്റെ മികച്ച സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍. സൈബര്‍പ്രൂഫിലെ സ്വതന്ത്രമായ അവലോകനത്തിലൂടെ ആ സ്ഥാപനത്തിലെ മികച്ച എസ് ഓ സി സേവനങ്ങള്‍ വിലയിരുത്തി ഉറപ്പു വരുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,’ എന്ന് ക്രെസ്റ്റ് എസ് ഓ സി പ്രെസിഡണ്ട് ഇയാന്‍ ഗ്ലോവര്‍ അഭിപ്രായപ്പെട്ടു.