ഡയറക്റ്റ് ഷോറൂമുകളുമായി മാര്‍വെല്‍ മാട്രസ്

Posted on: August 19, 2021

തൊടുപുഴ : കിടക്ക നിര്‍മാണരംഗത്തും റീട്ടെയില്‍ രംഗത്തും പുതിയ ചുവടുവയ്പ്പുമായി മാര്‍വെല്‍ മാട്രസ്. 1997 ല്‍ തൊടുപുഴ നെടിയശാലയില്‍ ചെറിയ തോതില്‍ ആരംഭിച്ച നിര്‍മാണ യൂണിറ്റ് 2006 ല്‍ വിപുലീകരിച്ച് കൊയര്‍ പ്ലാന്റോടു കൂടി കോലാനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ എല്ലാ പ്രമു ഖ നഗരങ്ങളിലും ഡയറക്റ്റ് ഷോറൂമുകളിലൂടെ മെത്തകള്‍ പകുതി വിലയ്ക്ക് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്. കോവിഡ് -19 വൈറസ് മഹാമാരിയുടെ പ്രതിസന്ധി സമയത്ത് കയറ്റുമതി നിലയ്ക്കുകയും ദക്ഷിണേന്ത്യന്‍ വിപണി നിശ്ചലമാകുകയും ചെയ്ത സാഹചര്യത്തില്‍ കമ്പനി എടുത്ത ധീരമായ
തീരുമാനമായിരുന്നു സംസ്ഥാനം മുഴുവന്‍ പകുതിവിലയ്ക്ക് മെത്തകള്‍ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്ന ഡയറക്റ്റ് ഷോറൂമുകള്‍, ഇന്ന് നെടിയശാല,കോലാനി, മൂവാറ്റുപുഴ എന്നീ മൂന്ന് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റുകളില്‍ നിന്നായി മെത്തകള്‍ എല്ലാ ഷോറൂമുകളിലേക്കുമെത്തുന്നു. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ വിതണനവും തുടരുന്നു.

ഓണം സ്‌പെഷല്‍ സ്‌കീം ആയി കോട്ടണ്‍ ബെഡ്ഷീറ്റും പില്ലോയും ഓരോ മാര്‍വല്‍ മെത്തകളോടും ഒപ്പം സൗജന്യമായി നല്‍കുന്നു. അഞ്ച് ഷോറൂമുകള്‍തുറക്കാനുള്ള ഒരുക്കത്തിലാണു കമ്പനി. ഒരു വര്‍ഷം വരെ കമ്പനി പ്രധാനമായും ശ്രദ്ധിച്ചതു മെത്തകളുടെ അസംസ്‌കൃത വസ്തുക്കള്‍ വിപണനം ചെയ്യാനാണ്.

പ്രതിസന്ധി നേരിട്ടപ്പോള്‍ മാനേജിംഗ് ഡയറക്ടര്‍ റെജി വര്‍ഗീസ് നേരിട്ട് ഡയറക്റ്റ് ഷോറൂം ബിസിനസിന് നേതൃത്വം കൊടുക്കുകയും അതിനു വളരെ സ്വീകാര്യത ലഭിക്കുകയുമായിരുന്നു. പല ശേണിയിലുള്ള സിംഗ്, റബറൈസ്ഡ് കൊയര്‍ മെത്തകള്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. യുറോടോപ്പ്, പില്ലോടോപ്പ്, പ്രീമിയം, മെഡിക്കേറ്റഡ്, എന്നിങ്ങനെ വിവിധ മോഡല്‍ മെത്തകള്‍ അഞ്ചുവര്‍
ഷം ഗ്യാരണ്ടിയോടെ ഷോറൂമുകളില്‍നിന്നു ലഭിക്കും. ഫോണ്‍: 7510430002, 7510430004.

TAGS: Marvel Mattress |