May 2024
‘കൈത്തറിക്കൊരു കൈത്താംഗ് പദ്ധതിയുമായി ഇസാഫ്
Posted on: August 13, 2021
കൊച്ചി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നബാര്‍ഡുമായി സഹകരിച്ച് കൈത്തറിക്കൊരു കൈത്താങ് പദ്ധതിക്ക് ഇസാഫ് തുടക്കമിട്ടു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി തൃശൂര്‍ കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പാദനത്തെയും അതുവഴി പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വരും ദിവസങ്ങളില്‍ മറ്റ് കൈത്തറി ഉത്പാദക സൊസൈറ്റികളെയും ഇസാഫ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഇസാഫിലെ ഉദ്യോഗസ്ഥര്‍ അത്തം തൊട്ടുള്ള അഞ്ചു ദിവസങ്ങളില്‍ കൈത്തറി വസ്ത്രം ധരിച്ച് ഈ മേഖലയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഇതിലൂടെ പ്രാദേശിക കൈത്തറി ഉല്‍പ്പാദനത്തേയും വില്പനയേയും നെയ്ത്തു പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയെ പ്രോത്സാഹിക്കുന്ന പാരമ്പര്യം ഇസാഫ് തുടരുമെന്നും ഈ പദ്ധതി മറ്റിടങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസാഫ് സഹ സ്ഥാപകരായ മെറീന പോള്‍, ഡോ. ജേക്കബ് സാമുവേല്‍, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് സെലീന ജോര്‍ജ്, ഇസാഫ് സ്വാശ്രയ പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടര്‍ അലോക് തോമസ് പോള്‍ എന്നിവര്‍ സംസാരിച്ചു. തിരുവില്വാമല, എരവത്തൊടി കൈത്തറി സൊസൈറ്റികളിലെ പ്രസിഡന്റുമാരായ മന്ത്രി മുതലി, ശിവകുമാര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
TAGS: Esaf Financial Bank | Kaithari |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച