പരിസ്ഥിതി ദിനം ഇസാഫ് ആചരിച്ചു

Posted on: June 7, 2020

കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ ഇസാഫും പങ്കുചേര്‍ന്നു. വെബിനാര്‍ മുഖേന സംഘടിപ്പിച്ച പരിപാടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ആര്‍. വി. വര്‍മ്മ പ്രബന്ധം അവതരിപ്പിച്ചു.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യയുടെ സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, ഇസാഫ് ഡയറക്ടര്‍ കെ. വി. ക്രിസ്തുദാസ്, സസ്‌റ്റൈനബിള്‍ ബാങ്കിംഗ് ഹെഡ് റെജി കോശി ഡാനിയല്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് വൃക്ഷത്തൈകള്‍ നടുകയും, പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.