ഡീകാർട്ടിൽ 20,000 ലേറെ ഉത്പന്നങ്ങൾ

Posted on: July 27, 2021

കണ്ണൂര്‍ : വിരല്‍ത്തുമ്പിലൂടെ വീട്ടുപടിക്കലേക്കെത്തുന്ന കേര ളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ Aswool woods (deekart) മാറുന്നു. നാലു മാസത്തിനുള്ളില്‍ 20000-ത്തിലധികം സംതൃപ്ത ഉപഭോക്താക്കള്‍ ഡീ കാര്‍ട്ടിന് സ്വന്തമായി.

കണ്ണൂര്‍ ജില്ലയിലെ യുവസംരംഭകന്‍ കെ.സുഗീഷ്‌കുമാറാണ് ഡീകാര്‍ട്ടിന് നേതൃത്വം നല്‍കുന്നത്. മലയാളിയുടെ ഷോപ്പിംഗ് ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്ന ഓണ്‍ലൈന്‍ ഇടമാണിത്. വന്‍കിട ബ്രാന്‍ഡ് കമ്പനികളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പലചരക്ക് കടയില്‍നിന്നുള്ള നിത്യോപയോഗ സാധനങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ ഡീകാര്‍ട്ട് വഴി ചുരുങ്ങിയ സമയത്തിനുള്ളില്‍ വാതില്‍പ്പടിയിലെത്തും.

ഡീകാര്‍ട്ട് മൊബൈല്‍ ആപ്പ്, വെബ് സൈറ്റ് എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. 20,000-ലേറെ ഇനം ഉത്പന്നങ്ങള്‍, ഡീകാര്‍ട്ടില്‍ ലഭിക്കും. മുന്‍നിര കമ്പനികളുടെയെല്ലാം ഗൃഹോപകരണങ്ങളും മൊബൈല്‍, ലാപ്‌ടോപ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷന്‍ വസ്ത്രങ്ങളും ഇതില്‍ഉള്‍പ്പെടുന്നു.

ഇതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലും ഡീകാര്‍ട്ട് സ്വന്തം ഡെലിവറി ഫ്രാഞ്ചസികള്‍ ഒരുക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ പരിധിയില്‍ 126 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭിക്കും.

 

TAGS: DeeKart |