റുബിക്ക ഉപദേശക സമിതിയില്‍ ഗുല്‍സാര്‍

Posted on: July 22, 2021

കൊച്ചി : ക്രിയേറ്റീവ് സ്‌കൂളായ റുബിക്കയുടെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ ഗാനരചയിതാവും എഴുത്തുകാരനും കവിയുമായ ഗുല്‍സാര്‍ . ആനിമേഷന്‍, വീഡിയോ ഗെയിമുകള്‍, വ്യാവസായിക രൂപകല്പന എന്നിവയില്‍ വൈദഗ്ധ്യം തെളിയിച്ച ലോകോത്തര സ്ഥാപനമാണ് റുബിക്ക.

ഇതിഹാസ കവിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ റുബിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മനോജ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യം വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും നല്‍കുന്ന പഠനാവസരങ്ങള്‍ അതുല്യമാണ്, പ്രത്യേകിച്ചും ഡയറക്ഷന്‍, ആനിമേഷന്‍, വിവരണങ്ങള്‍, കവിതകള്‍ എന്നീ മേഖലകളില്‍. അദ്ദേഹവുമായുള്ള ഞങ്ങളുടെ ബന്ധം വിദ്യാര്‍ത്ഥികള്‍ക്ക് കഥപറച്ചില്‍, ആഖ്യാനങ്ങള്‍, ക്രിയേറ്റീവ് റൈറ്റിംഗ്, സംവിധാനം എന്നീ മേഖലകള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കും-അദ്ദേഹം പറഞ്ഞു.

ഗുല്‍സാര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതില്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം റുബിക്കയില്‍ പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും മികച്ച സാംസ്‌കാരിക അനുഭവങ്ങള്‍ നല്‍കുമെന്നു റുബിക്ക ഫ്രാന്‍സിന്റെ സിഇഒ ശ്രീ. സ്റ്റീഫന്‍ ആന്‍ഡ്രെ പറഞ്ഞു.

ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ സ്ലം ഡോഗ് മില്യണെയറിലെ ജയ് ഹോ എന്ന ഗാനത്തിന്റെ രചയിതാവാണ് ഗുല്‍സാര്‍. ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ ഗുല്‍സാര്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ബോളിവുഡിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

TAGS: Rubika |