May 2024
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകദിനം ആചരിച്ചു
Posted on: July 14, 2021
കോയമ്പത്തുര് ; കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ലിമിറ്റഡിന്റ 79-ാം സ്ഥാപകദിനം ആചരിച്ചു. മാനേജിംഗ് ഡയറക്ടര്‍ ദേവീദാസ് വാര്യര്‍, ആചാര്യ വാസുദേവന്‍, എ.വി.പി. കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപകന്‍ ആര്യവൈദ്യന്‍ പി.വി. രാമവാര്യരുടെ പ്രതിമയ്ക്ക് മുന്നില്‍ ദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു.
ദേവീദാസ് വാര്യര്‍ സംസാരിച്ചു. എ.വി.പി. റിസര്‍ച്ച് ഫൗണ്ടേഷന് വികസിപ്പിച്ച ക്ലിനിക്കല്‍ ഡോക്യുമെന്റേഷന് സോഫ്റ്റ്വെയറിന് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തുടക്കംകുറിച്ചു.
തുടര്‍ന്നുനടന്ന ശില്പശാലയില് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാമയ്യ ഐ.എന്‍.ഡി.ഐ.സി. സ്പെഷ്യാലിറ്റി ആയുര്‍വേദ റെസ്റ്റോറേഷന് ഹോസ്പിറ്റല്‍ ഡയറക്ടറും കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജ് പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. ജി.ജി. ഗംഗാധാരന് കോവിഡനന്തര കാലഘട്ടത്തില്‍ ആയുര്‍വേദത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചു.
TAGS: Arya Vaidya Pharmacy Coimbatore |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച