കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി 78-ാമത് സ്ഥാപനദിനം ആചരിച്ചു

Posted on: July 12, 2020

കോയമ്പത്തൂർ ആര്യവൈദ്യ ഫർമസിയുടെ സ്ഥാപനദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ കൊച്ചുമകൾ പാർവതി ശിവദാസ് അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തന്നു.

കോയമ്പത്തൂർ : കോയമ്പത്തൂർ ആസ്ഥാനമായ എവിപി ഗ്രൂപ്പിന്റെ ആര്യവൈദ്യ ഫാർമസിയുടെ 78 ാമതു സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി ആയർവേദ വൈദ്യന്മാർക്കു വേണ്ടി ദേശീയതലത്തിൽ രോഗവിവരണ രേഖ തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. ചികിത്സ തേടിയെത്തുന്നവരുടെ രോഗനിർണ്ണയ വിവരങ്ങൾ (ക്ലിനിക്കൽ രേഖകൾ) അവധാനതയോടെ തയ്യാറാക്കണമെന്ന എവിപി യുടെ വീക്ഷണം. ആയുർവേദ രംഗത്തുള്ള എല്ലാവരും ഈ രീതി നടപ്പിൽ വരുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ മത്സരമെന്ന് എവിപി ചെയർമാൻ ഡോ. കൃഷ്ണകുമാർ പറഞ്ഞു.

എവിപി യുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മത്സരം. പ്രയോഗത്തിൽ നിന്നും ലഭിക്കുന്ന തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിക്ക് ഇപ്പോൾ ആയുർവേദത്തിൽ വ്യാപകമായ സ്വീകാര്യത ലഭിക്കുന്നു. ഈ പ്രക്രിയ കൂടുതൽ ആഴത്തിലാക്കുന്നതിന് രോഗനിർണ്ണയത്തിന്റെയും, ചികിത്സ നിർദ്ദേശങ്ങളുടെയും രേഖകൾ അവധാനതയോടെ തയ്യാറാക്കുന്ന രീതി ഏറെ പ്രയോജനകരമാവും. ഇത്തരമൊരു സമ്പ്രദായം ആവിഷ്‌ക്കരിക്കുന്നതിന് തുടക്കമിട്ടത് എവിപിയാണെന്ന് ഡോ. കൃഷ്ണകുമാർ പറഞ്ഞു.

കോവിഡ്-19 ചികിത്സ വിജയകരമായ നിലയിൽ രേഖയിലാക്കിയ രണ്ടു ആയുർവേദ വൈദ്യന്മാരെ സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കുന്നതാണ്. എവിപി യുടെ തൃശൂർ സിറ്റി സെന്റർ ബ്രാഞ്ചിലെ മെഡിക്കൽ ഓഫീസറായ ഡോ. ശ്രീജ കെ പിള്ള, മഹാരാഷ്ട്രയിലെ പൻവേലിലെ ജോഷി പഞ്ചകർമ ക്ലിനിക്കിലെ ഡോ. ജ്യോതി ജോഷി എന്നിവരെയാണ് ആദരിക്കുന്നത്. ഇരുവർക്കും ക്യാഷ് പ്രൈസും, പ്രശംസാ പത്രവും നൽകും.

കോയമ്പത്തൂർ ആര്യവൈദ്യ ഫർമസിയുടെ സ്ഥാപനദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ കൊച്ചുമകൾ പാർവതി ശിവദാസ് അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തന്നു.