കൊച്ചിയിൽ എവിപി ആയുർ ഇമ്മ്യൂണിറ്റി ക്ലിനിക്ക് തുറന്നു

Posted on: June 17, 2020

കൊച്ചി : കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആര്യവൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍  ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം
ചാർട്ടേഡ് അക്കൗണ്ടന്റ്   ടി. എന്‍. രാധാകൃഷ്ണന്‍ ആദ്യ കിറ്റ്  അഡ്വ. രാംപ്രസാദ് നല്‍കി നിര്‍വഹിച്ചു.

ആര്യവൈദ്യ ഫാര്‍മസിയുടെ എറണാകുളം ബ്രാഞ്ചില്‍  നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പത്മജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപിക എസ്. വാരിയര്‍, നാഷണല്‍ സെയില്‍സ് മാനേജര്‍  ശ്രീകുമാര്‍,  വി. എസ്. ചാക്കോച്ചന്‍,  സിനു തോമസ് എന്നിവര്‍ പങ്കെടുത്തു.

എവിപി ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നി ട്രീറ്റ്‌മെന്റ് സെന്റര്‍കളിലും എവിപി ബ്രാഞ്ചുകളിലും മറ്റ് ഏജന്‍സികളിലും സജ്ജമാണ്.