വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലൂ ഇക്കോണമി സൂം സെമിനാര്‍ സംഘടിപ്പിച്ചു

Posted on: June 14, 2021

തിരുവനന്തപുരം : വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലൂ ഇക്കണോമി ആന്‍ഡ് മാരി ടൈം റെവലൂഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലൂ ഇക്കോണമി, പോര്‍ട്ട്, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് വിഷയങ്ങളെ ആസ്പദമാക്കി അന്താരാഷ്ട്ര നിലവാരമുള്ള സും സെമിനാര്‍ നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ടി.പി. വിജയന്‍ സ്വാഗതം പറഞ്ഞു.

ഗ്ലോബല്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ജോണി കുരുവിള വെബിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡബ്ല്യുഎംസി ഗ്ലോബല്‍ അഡൈ്വസറും അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകനുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി. അനുപ്, ഇന്ത്യന്‍ മറൈന്‍ ഡിസൈന്‍ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ആന്റണി പ്രിന്‍സ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ,’ബ്ലൂ ഇക്കണോമി’ എന്ന വിഷയത്തില്‍ ആമുഖ പ്രസംഗം നടത്തി.

തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലൂ ഇക്കണോമി ആന്‍ഡ് മാരി ടൈം റെവല്യൂഷന്‍ ഫോറം ചെയര്‍മാനും മാരിടൈം മാനേജ്‌മെന്റ് വിദഗ്ധനുമായ നാണു വിശ്വനാഥന്‍ ബ്ലൂ ഇക്കോണമി ആന്‍ഡ് മാരി ടൈം സെക്ടറിന്റെ സാധ്യതകളും അവസരങ്ങളും വിശദമായി അവതരിപ്പിച്ചു.

തുടര്‍ന്ന് അതിഥികളായ രാജേഷ് ജാ (അദാനി വിഴിഞ്ഞം പൈലി. എംഡി ആന്‍ഡ് സിഇഒ), മുഹമ്മദ് യൂസഫ് (കൊച്ചിന്‍ കസ്റ്റംസ് കളക്ടര്‍ ), ടി.പി.സലിം കുമാര്‍ (കേരള മാരിടൈം ബോര്‍ഡ് സിഇഒ), വി.കെ. വര്‍ഗീസ് (ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് വിഴിഞ്ഞം കമന്‍ഡാന്റ്), മാത്യു ജോര്‍ജ് (ഇന്‍ലാന്‍ഡ് വാട്ടര്‍ വെയ്‌സ് അഥോറിറ്റി ഡയറക്ടര്‍ ഗവ.ഓഫ് ഇന്ത്യ), ഡോ. കെ. ബിനുമോള്‍ (കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അസി. പ്രഫസര്‍), ഷാജി ബേബി ജോണ്‍ (ബിസിനസ് ആന്‍ഡ് കൊമേഴ്‌സ് ഫോറം ചെയര്‍മാന്‍), എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ (പ്രസിഡന്റ് തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി), സന്തോഷ് കുമാര്‍ കേടേത്ത് (ജനറല്‍ സെക്രട്ടറി ഡബ്ല്യുഎംസി മിഡില്‍ ഈസ്റ്റ് റീജണ്‍), സുനില്‍ ഗംഗാധരന്‍ (ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് അഥോറിറ്റി, ഷാര്‍ജ), ക്യാപ്റ്റന്‍ രഞ്ജിത് എന്‍. പിള്ള (പൈലറ്റ് പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് അഥോറിറ്റി ഷാജര്‍ജ), സുധീര്‍ കെ. നായര്‍ (വൈചെയര്‍മാന്‍ നാവിയോ ഷിപ്പിംഗ് എല്‍എല്‍സി, യുഎഇ),ക്യാപ്റ്റന്‍ ശാന്തകുമാര്‍ പൈ (നാഷണല്‍ പെട്രോളിയം കമ്പനി,എമിറേറ്റ്‌സ് യു എ ഇ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്ഡിവിഷന്‍ വൈസ് പ്രസിഡന്റ്), വേണുഗോപാല്‍ (മാരിടൈം ബിസിനസ് ബുള്ളറ്റിന്‍ എക്‌സി. ഡയറക്ടര്‍), ഗ്ലോബല്‍ ബി
സിനസ് ഫോറം ചെയര്‍മാന്‍ രാജീവ് നായര്‍ എന്നിവര്‍പ്രസംഗിച്ചു.