വേള്‍ഡ് മലയാളി കൗണ്‍സില്‍ പരിസ്ഥിതി പുരസ്‌കാരങ്ങള്‍

Posted on: January 5, 2019

കൊച്ചി : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി)പരിസ്ഥിതി സംരക്ഷണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറു വിഭാഗങ്ങളിലാണു പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം. എന്‍ജിഒ വിഭാഗത്തില്‍ തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിത ഗ്രാമത്തിനാണു പുരസ്‌കാരം.

ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രവും സ്ഥാപന വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഭൂമിത്ര ക്ലബ്ബും സ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് വീരവഞ്ചേരി എല്‍പി സ്‌കൂളും ഗവേഷണ വിഭാഗത്തില്‍ കുസാറ്റ് ബയോടെക്‌നോളജി വകുപ്പിലെ പി എം ശ്രീകാന്തുമാണ് ജേതാക്കള്‍. അച്ചടി മാധ്യമ വിഭാഗത്തില്‍ കെ എസ് സുധി ( ദി ഹിന്ദു) വി എസ് ഷൈന്‍ (മാതൃഭൂമി) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ചാനലിലെ നല്ല വാര്‍ത്ത പ്രോഗ്രാം ടീമിനാണു പുരസ്‌കാരം.

13 നു മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റവെ ഹോട്ടലില്‍ നടക്കുന്ന റീഇമാജിനിംഗ് കേരള ബിസിനസ് സമ്മിറ്റിന്റെ സമാപനച്ചടങ്ങ് വൈകീട്ടു 4.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നു ഡബ്‌ള്യുഎംസി ഭാരവാഹിയായ ശിവന്‍ മഠത്തില്‍, ജോര്‍ജ് കുളങ്ങര, ഷാജി ബേബി ജോണ്‍ തുടങ്ങിയവര്‍ അറിയിച്ചു.