May 2024
മോഹന്‍ലാല്‍ ജന്മദിനത്തില് 200 ല്‍പ്പരം കിടക്കകള്‍ സംഭാവന ചെയ്തു
Posted on: May 22, 2021
തിരുവനന്തപുരം : ജന്മദിനത്തില് കേരളത്തിലെ വിവിധ ആശു പ്രതികളിലേക്ക് 200 ലധികം കിടക്കകള്‍ സംഭാവനചെയ്തു നടന് മോഹന്‍ലാല്‍. ജന്മദിനാശംസ നേരുന്നതിനു ഫോണില്‍ വിളിച്ചപ്പോള്‍
മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി, മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റിനാണ് വിവിധ ആശുപ്രതികളിലേക്കു കിടക്കകള്‍ സംഭാവന ചെയ്യുന്നത്.
ഓക്സിജന്‍ സൗകര്യമുള്ള ഇരുനൂറിലധികം കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള 10 ഐ.സി.യു. കിടക്കകള്‍, മാറ്റാനാകുന്ന എക്സറേ മെഷീനുകള്‍ എന്നിവയാണ് മോഹന്‍ലാല്‍
നല്‍കുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷ പദ്ധതിയുടെയും പരിധിയില്‍ വരുന്ന ആശുപ്രതികള്ക്കാണ് ഇതു നല്‍കുക. കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പിന്തുണയും അദ്ദേഹം നല്‍കും.
TAGS: Mohanlal |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച