April 2024
പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടിപ് ഓപണ്‍ വൈഫൈ അക്സസ് പോയിന്റുകള്‍ അവതരിപ്പിച്ച് എച്ച്എഫ്സിഎല്‍
Posted on: May 15, 2021
കൊച്ചി: എച്ച്എഫ്സിഎല്ലില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വൈഫൈ ബ്രാന്‍ഡ് ആയ ഐഒ പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടെലികോം ഇന്‍ഫ്രാ പ്രൊജക്ട് ഓപണ്‍ വൈഫൈ അക്സസ് പോയിന്റുകള്‍ അവതരിപ്പിച്ചു. വിവിധ സേവന ദാതാക്കളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന ഈ ഓപണ്‍ വൈഫൈ അക്സസ് പോയിന്റുകള്‍ വിവിധ സേവനങ്ങള്‍ അതിവേഗത്തില്‍ ഉപയോഗിക്കാന്‍ സഹായകമാകും. പിഎം-വാണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് നല്കുവാന് എച്ച്എഫ്സിഎല്‍ ഈ രംഗത്തെ മുന്‍നിരക്കാരുമായി സഹകരിക്കുന്നുണ്ട്.
പതിനായിരക്കണക്കിനു വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക ലക്ഷ്യമിട്ടുള്ള ഭാരത സര്‍ക്കാരിന്റെ പബ്ലിക് വൈഫൈ പദ്ധതിയാണ് പിഎം-വാണി. ഇപ്പോള്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കും കണക്ടിവിറ്റി നല്‍കുക എന്ന തങ്ങളുടെ കാഴ്ചപ്പാട് ടിപ് ഓപണ്‍ വൈഫൈ സൗകര്യമുള്ള അക്സസ് പോയിന്റുകളിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എച്ച്എഫ്സിഎല്‍ മാനേജിങ് ഡയറക്ടര്‍ മഹേന്ദ്ര നഹാത പറഞ്ഞു.
TAGS: HFCL GROUP |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു