പത്ത് മിനിട്ടിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയുമായി അമൃത

Posted on: April 23, 2021

കൊച്ചി : 10 മിനിറ്റില്‍ താഴെ ചാര്‍ജിംഗ് സമയമെടുത്ത് പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം-അയോണ്‍ബാറ്ററിയു മായി കൊച്ചി അമൃതസെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യുലാര്‍
മെഡിസിന്‍ വിഭാഗം. പ്രധാനമായും ഇലക്ട്രിക് കാറുകളിലാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്. ഈ കണ്ടുപിടിത്തം ലോകത്ത് ആദ്യമായാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

നാനോ ടെക്‌നോളജിയുടെ സഹായത്തോടെ രണ്ടുവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് പുതിയ ഹൈപവര്‍ ബാറ്ററി നിര്‍മിച്ചതെന്ന് ഇതിനു നേതൃത്വം നല്‍കിയ ഡയറക്ടര്‍ പ്രഫ. ശാന്തികുമാര്‍ വി. നായര്‍,
അസോസിയേറ്റ് പ്രഫസര്‍ ഡോ.ദാമോദരന്‍ സന്താനഗോ പാലന്‍ എന്നിവര്‍ പറഞ്ഞു.

ഹൈപവര്‍ ലിഥിയം അയോണ്‍ സെല്ലുകള്‍കൊണ്ടു നിര്‍മിക്കുന്ന ബാറ്ററി പാക്കിന്റെ ഉപയോഗം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ സെല്ലുകള്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ സമയലാഭമുണ്ടാകും.