എയര്‍ പ്രൊഡക്ട്സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് സമുച്ചയത്തില്‍ നിന്ന് ഭാരത് പെട്രോളിയത്തിന് സിന്‍ഗ്യാസ് വിതരണം ചെയ്യും

Posted on: April 20, 2021

കൊച്ചി : വ്യാവസായിക വാതകങ്ങളുടെ വന്‍ പദ്ധതികള്‍ വികസിപ്പിക്കുന്ന രംഗത്തെ ആഗോള മുന്‍നിരക്കാരായ എയര്‍ പ്രൊഡക്ട്സ് കൊച്ചിയിലെ തങ്ങളുടെ വ്യാവസായിക വാതകസമുച്ചയത്തില്‍ നിന്ന് ഭാരത് പെട്രോളിയത്തിന് സിന്‍ഗ്യാസ് വിതരണം ആരംഭിച്ചു. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ പ്രൊപലിന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പദ്ധതിക്കാണ് (പിഡിപിപി) ഇങ്ങനെ സിന്‍ഗ്യാസ് നല്‍കുന്നത്. കൊച്ചിയില്‍ ഭാരത് പെട്രോളിയവുമായുള്ള എയര്‍പ്രൊഡക്ട്സിന്റെ രണ്ടാമത്തെ വിതരണകരാറാണിത്. സംയോജിത എണ്ണ ശുദ്ധീകരണ ശാലാ പദ്ധതിക്കു വേണ്ടി (ഐആര്‍ഇപി) 2017-ല്‍ കമ്മീഷന്‍ ചെയ്ത് 2018-ല്‍ ഉദ്ഘാടനം ചെയ്ത സമുച്ചയത്തില്‍ നി്ന്ന് എയര്‍ പ്രൊഡക്ട്സ് ഇപ്പോള്‍തന്നെ ഭാരത് പെട്രോളിയത്തിനു വേണ്ടി വിതരണം നടത്തിവരുന്നുണ്ട്.

പെട്രോകെമിക്കല്‍സ് വിപണിയിലെത്താന്‍ ഭാരത് പെട്രോളിയത്തെ സഹായിക്കുന്നതിലും സിന്‍ഗ്യാസ് വിതരണം ചെയ്യുന്നതിലും തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എയര്‍ പ്രൊഡക്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സമീര്‍ജെ സെര്‍ഹാന്‍ പറഞ്ഞു. കോവിഡ്കാലത്തും തികഞ്ഞ അര്‍പണ ബോധത്തോടെയാണു തങ്ങളുടെ സംഘം പ്രവര്‍ത്തിച്ചത്. മികച്ച ഉപഭോക്താക്കള്‍ക്കായി വന്‍കിട ഗ്യാസ് പദ്ധതികള്‍ തയ്യാറാക്കാനുള്ള കഴിവുകൂടിയാണ് ഈ പദ്ധതിയിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ പ്രൊഡക്ട്സ് വിതരണം ചെയ്യുന്ന സിന്‍ഗ്യാസ് പിഡിപിപി പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്നും അത് പ്രൊപെലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ വിപണിയില്‍ വന്‍ തോതില്‍ പ്രവേശിക്കുന്നതിനെ സഹായിക്കുമെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന പറഞ്ഞു.

ഇന്ത്യയുടെ സ്വയം പര്യാപ്തത സംബന്ധിച്ച കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനായി ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപത്തെ കൂടിയാണിതു പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രലിക്ആസിഡ്, ഓക്സോ ആള്‍ക്കഹോള്‍, അക്രലെറ്റ് തുടങ്ങിയവയാകും എയര്‍ പ്രൊഡക്ട്സ് വിതരണംചെയ്യുന്ന വാതകങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട പദ്ധതികള്‍ തയ്യാറാക്കാനുള്ള എയര്‍ പ്രൊഡക്ട്സിന്റെ ശേഷി കൂടിയാണ് കൊച്ചിയിലെ സമുച്ചയത്തില്‍ നിന്നു സിന്‍ഗ്യാസ് വിതരണം ചെയ്യുതിലൂടെ തെളിയിക്കപ്പെടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എയര്‍ പ്രൊഡക്ട്സ് ഇന്ത്യയുടെ മാനേജിങ്ഡയറക്ടര്‍ ആനന്ദ് ചോര്‍ഡിയ പറഞ്ഞു.

തുടര്‍ന്നുകൊണ്ടിരിക്കു കോവിഡ്മാരിക്കിടയിലും തങ്ങള്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ചത് ആഹ്ലാദകരമാണെ് എയര്‍ പ്രൊഡക്ട്സ് ഇന്ത്യയുടെ കൊച്ചിയിലെ മേധാവി കൃഷ്ണന്‍ ജെയ്ശങ്കര്‍ പറഞ്ഞു. ശക്തമായ സുരക്ഷയും മികച്ചപ്രവര്‍ത്തന പ്രകടനവും ഉറപ്പാക്കിക്കൊണ്ടാണ് ഇതു സാധ്യമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.