ജി ടെക് നഗരങ്ങളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് തുടങ്ങും

Posted on: February 11, 2021

കോഴിക്കോട്: ഐ.ടി.പഠനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ജി ടെക് കമ്പ്യൂട്ടര്‍ എജുക്കേഷന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ മെഹറുഫ് മണലൊടി പത്രസമ്മേളനത്തില്‍ അറിയിച്ചു. നൂറു ശതമാനം ജോലി ലഭിക്കുന്ന കോഴ്‌സുകളാവും ഉണ്ടാവുക.ആദ്യ സെന്റര്‍ ഓഫ് എക്‌സലന്‍സ് കോഴിക്കോട്ടാണ് പ്രവര്‍ത്തനം തുടങ്ങുക.

ഇരുപത് വര്‍ഷത്തിനിടെ ലോകമെമ്പാടുമായി 18 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഐ.ടി.പഠനം നല്‍കാന്‍ ജി െടകിനായി.ഒരു വര്‍ഷം ഒന്നരലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കുന്നു.കോവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ വഴിയാക്കി.വെര്‍ച്വല്‍ സര്‍വ്വകലാശാല സ്ഥാപിച്ച് ഇരുന്നൂറു കോഴ്‌സുകള്‍ തുടങ്ങി.പതിനായിരം കുട്ടികള്‍ക്ക് ഇതുവഴി പരിശീലനം നല്‍കാനായി-മെഹറുഫ് മണലൊടി പറഞ്ഞു.

ഇരുപതാം വാര്‍ഷികം മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്,ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് വൈസ് പ്രസിഡന്റ് എ.കെ.നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.ഐ.ടി.മാജിക്,ഗാല,കരിയര്‍ പ്ലസ് സ്‌കീമുകള്‍ ലോഞ്ച് ചെയ്തു.