കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍ 30 വരെ

Posted on: January 12, 2021

തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 33-ാമത് ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതല്‍ 29 വരെ നടക്കുന്ന പ്രീ കോണ്‍ഫറന്‍സില്‍ എല്ലാ അവതരണങ്ങളും വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എസ് വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച് പ്രബന്ധങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അവാര്‍ഡ് തുടങ്ങിയവും വിതരണം ചെയ്യും.

ഉന്നത ശാസ്ത്ര മേകലയ്ക്ക് നേതൃത്വം നല്‍കിയ കേരളീയരായ ഡോ. പി. കെ. അയ്യങ്കാര്‍ ഡോ. പി. ഗോപാലകൃഷ്ണന്‍, ഡോ. പി.ടി ഭാസ്‌കരപ്പണിക്കര്‍, ഡോ. പി. ആര്‍. പിഷാരടി, ഡോ. ജി. എന്‍. രാമചന്ദ്രന്‍, ഡോ. ഇ. കെ. ജാനകി അമ്മാള്‍ എന്നിവരെ ആദരിക്കുന്ന പ്രഭാഷണങ്ങള്‍ ഉണ്ടാകും.

ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും പ്രമുഖ ശാസ്ത്ര ഗവേഷകരുമായുള്ള സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.