ആരോഗ്യ മേഖലയുടെ പുനരുജ്ജീവനം : ഫിക്കി സെമിനാര്‍ നടത്തി

Posted on: November 20, 2020

കൊച്ചി: കേരളത്തിലെ ആരോഗ്യരംഗം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും കോവിഡ് പാഠമാകണമെന്നും ഊര്‍ജ – പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മുന്‍ ഡെപ്യൂട്ടി സി.ഇ.ഒ.യുമായ ഡോ. ദിനേശ് അറോറ.

‘ട്രാന്‍സ്ഫോര്‍മിംഗ് ഹെല്‍ത്ത് കെയര്‍’ എന്ന വിഷയത്തില്‍ ഫിക്കി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോക സാമ്പത്തിക രംഗത്തെ അപ്പാടെ തളര്‍ത്താന്‍ കേവലം ഒരു വൈറസിനു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെക്കാള്‍ കനത്ത ആഘാതമാണ് ലോക സമ്പദ് വ്യവസ്ഥയ്ക്കു തന്നെ ഉണ്ടായിരിക്കുന്നത്. ആരോഗ്യം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ തകരും എന്ന പാഠം കൂടിയാണ് കോവിഡ് പ്രതിസന്ധിയെന്നും ദിനേശ് അറോറ അഭിപ്രായപ്പെട്ടു.

ഫിക്കി ഹെല്‍ത്ത് സര്‍വീസസ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. അലോക് റോയ് ആമുഖ പ്രഭാഷണം നടത്തി. ഫിക്കി കേരള കോ-ചെയര്‍മാനും കിംസ് ഹെല്‍ത്ത് ചെയര്‍മാനുമായ ഡോ. എം.ഐ. സഹദുള്ള, സെക്രട്ടറി ജനറല്‍ ദിലീപ് ഷെനോയ്, കോ-ചെയര്‍ ദീപക് എല്‍. അസ്വാനി, മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.

 

TAGS: Ficci |