റിയൽ എസ്‌റ്റേറ്റ് : ഫിക്കി വെർച്വൽ ആശയസംവാദം സംഘടിപ്പിച്ചു

Posted on: November 16, 2020

കൊച്ചി : ആയാസരഹിത ബിസിനസ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ – സ്വിഫ്റ്റ് നിര്‍മാണ മേഖലയ്ക്കും ബാധകമാക്കുമെന്നു ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള ഘടകം കഡായ് കേരളയുമായി ചേര്‍ന്നു സംഘടി പ്പിച്ച വെര്‍ച്വല്‍ ആശയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കോല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ മിര്‍ മുഹമ്മദലി, കഡായ് കേരള ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, ഭാരവാഹികളായ രഘചന്ദ്രന്‍ നായര്‍, ഡോ. നജീബ് സക്കറിയ, എം.വി, ആന്റണി, ഫിക്കി ഭാരവാഹികളായ ഡോ.എം. ഐ സഹദുല്ല, ദീപക് എല്‍. അസ്വാനി എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Ficci |