കൊച്ചി – മാലിദ്വീപ് ചരക്കുനീക്കം വർധിക്കുമെന്ന് ഡോ. എം. ബീന

Posted on: September 19, 2020

കൊച്ചി : മാലദ്വീപ് – തൂത്തുക്കുടി – കൊച്ചി കാര്‍ഗോ ഫെറിസര്‍വീസ് ആരംഭിക്കുന്നതോടെ ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗവും റോഡ് മാര്‍ഗവും വടക്കന്‍ കേരളത്തില്‍ നിന്ന് മാലദ്വീപിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ട്ട് ചെയര്‍പഴ്‌സന്‍ ഡോ.എം.ബീന, സര്‍വീസ് 22ന് ആരംഭിക്കുന്നതിനു മുന്നോടിയായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്‍ച്വല്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

പടിഞ്ഞാറന്‍ തീരത്തെ കാണ്ട് ല പോലുള്ളതുറമുഖങ്ങളില്‍ നിന്നു തീരദേശ കപ്പലുകളിലും മാലദ്വീപിലേക്കുള്ള ചരക്കു കൊച്ചിയിലെത്തുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിലുള്ളതിനാല്‍ അവിടേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഡോ. രോഹിത് രതീഷ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.

കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഹരികിഷോര്‍, കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ കെ.എം.ഹരിലാല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ജി.വിനോദ്, ഫിക്കി പ്രോജക്ട് അഡൈ്വസര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഫിക്കികേരളകോ ചെയര്‍മാന്‍മാരായ ഡോ. എം സഹദുല്ല, ദീപക്.എല്‍.അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുത്തുക്കുടിയിലും മുംബൈയിലുംറോഡ് ഷോ നടന്നു.

 

TAGS: Ficci |