സഹകരണ ഓണച്ചന്ത 24 മുതല്‍

Posted on: August 14, 2020

കൊച്ചി : സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി നടത്തുന്ന സഹകരണ ഓണച്ചന്തകള്‍ക്ക് 24-ന് തുടക്കമാകും. ഈ മാസം 30വരെയാണ് ഓണച്ചന്ത.

ഈ ഓണക്കാലത്ത് 150 കോടി രൂപയുടെ വില്പനയാണ്. കണ്‍സ്യൂമര്‍ ഫെഡ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.എം. മുഹമ്മദ് റഫീക് പറഞ്ഞു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ കിട്ടും. 1850 ഓണച്ചന്തകളാണുണ്ടാവുക. 23-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ത്രിവേണി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങളുടെ ഓണ്‍ ലൈന്‍ ലോന്‍ജിംഗ് 18-ന് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ത്രിവേണി ബ്രാന്‍ഡില്‍ ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയും വിപണിയിലിറക്കും.

ഓണ വിപണിയില്‍ സബ്‌സിഡി ഇനങ്ങളുടെ വില: അരി ജയ-25, കുറുവ-25, കുത്തരി-24, പച്ചരി-23, പഞ്ചസാര- 22, വെളിച്ചെണ്ണ-92, ചെറുപയര്‍-74, വന്‍കടല-43, ഉഴുന്ന് ബോള്‍-88,വന്‍പയര്‍-45, തുവരപരിപ്പ്-65, മുളക് ഗുണ്ടൂര്‍-75, മല്ലി-76,നോണ്‍ സബ്‌സിഡി സാധനങ്ങള്‍ പൊതു വിപണിയെക്കാള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.