കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്

Posted on: March 27, 2020

കൊച്ചി : കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്. ആദ്യമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ആവശ്യ സാധനങ്ങളടങ്ങിയ 4 തരം കിറ്റുകളാണ് ഓണ്‍ലൈനായി വാങ്ങാവുന്നത്.

ഓര്‍ഡര്‍ നല്‍കിയാല്‍ അടുത്ത ദിവസം വീട്ടില്‍ ലഭ്യമാക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലെ അതേ നിരക്കായിരിക്കും സാധനങ്ങള്‍ക്കെന്നും ഡെലിവറി ചാര്‍ജ് അധികമായി ഈടാക്കുമെന്നും ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ വി. എം. മുഹമ്മദ് റഫീക്ക് എന്നിവര്‍ അറിയിച്ചു. രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ല്ലൊ സാധനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ ക്ഷാമം ഒഴിവാക്കാന്‍ അരിയും പഞ്ചസാരയും ഉള്‍പ്പെടെയുളളവയിടെ സംഭരണം ഇരട്ടിയാക്കിയതായി ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ 3 ആഴ്ചത്തേക്കു വിതരണത്തിനുള്ള സാധനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ ലഭ്യത ഉറപ്പു വരുത്താന്‍ 30 കോടി രൂപയുടെ സാധനങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ ശേഖരിക്കും. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 35 കോടി രൂപയുടെ മരുന്ന് സ്റ്റോക്കുണ്ട്.

TAGS: Consumerfed |