സ്ത്രീ പ്രാതിനിധ്യം വ്യവസായങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും

Posted on: July 30, 2020

കൊച്ചി : സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ. സംരംഭകത്വത്തിലെയും തൊഴില്‍ മേഖലയിലെയും സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാര്‍ഷിക-ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ വനിതകള്‍ക്ക് വലിയ സംരംഭക സാധ്യതയുണ്ടെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി അഭിപ്രായപ്പെട്ടു.

വി-സ്റ്റാര്‍ ഗ്രൂപ്പ് സ്ഥാപക ഷീല കൊച്ചൗസേപ്പ്, നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്, ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ രൂപ ജോര്‍ജ്ജ്, റെസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ലേഖ ബാലചന്ദ്രന്‍, ഫിക്കി കോ ചെയര്‍മാന്‍ ഡോ. എം. ഐ. സഹദുള്ള, ഹെഡ് സാവിയോ മാത്യു. സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു.