കോവിഡനന്തര കേരളത്തില്‍ വലിയ സാധ്യതകള്‍

Posted on: July 23, 2020

കൊച്ചി : കോവിഡനന്തര കേരളത്തിനു മുന്നില്‍ വന്‍തോതിലുള്ള വികസന സാധ്യകളുണ്ടെന്നും ഇതു തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍ കോവിഡിനുശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകള്‍ മുന്‍നിര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും (ഫിക്കി) എച്ച് ഡിഎഫിസിബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ സംരംഭകര്‍ക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്നോസ്റ്റിക്‌സ്, ബയോടെക്‌നോളജി, മെഡിക്കല്‍ ഡിവൈസസ് എന്നിവയുടെ ഹൈ എന്‍ഡ് മാന്യുഫാക് ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

TAGS: Ficci | MSME |