എ ടി എ കാര്‍നെറ്റിനെക്കുറിച്ച് ഫിക്കി ശില്‍പശാല 27ന്

Posted on: February 20, 2020


തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് സാധനങ്ങള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നല്‍കുന്ന താല്‍ക്കാലിക അനുമതിയായ എ ടി എ കര്‍നെറ്റിനെക്കുറിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും(ഫിക്കി) ചേര്‍ന്ന് ശില്‍പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഫെബ്രുവരി 27ന് രാവിലെ 10 മുതല്‍ നടക്കുന്ന ശില്‍പശാലയില്‍ എ ടി എ കാര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വാണിജ്യ-ധനകാര്യവകുപ്പുകളിലെയും ഫിക്കി എ ടി എ കാര്‍നെറ്റ് വിഭാഗത്തിലെയും വിദഗ്ധര്‍ ക്ലാസ് നയിക്കും.

എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ എക്സിബിഷനുകള്‍, മീഡിയ ഇവന്റുകള്‍, ഷൂട്ടിംഗ്, ബിസിനസ് പ്രമോഷന്‍ തുടങ്ങിയ പരിപാടികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയടക്കാതെ 74 രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനും തിരിച്ചു കൊണ്ടു വരാനും കഴിയും. ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും [email protected] എന്ന ഇ മെയില്‍ വിലാസത്തിലും 04844058041/42, 09746903555 എന്നീ ഫോണ്‍ നമ്പറുകളിലും ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസുമായി ഫെബ്രുവരി 24ന് മുമ്പ് ബന്ധപ്പെടണം.

TAGS: Ficci |