എയര്‍ ഇന്ത്യ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

Posted on: November 27, 2019

കാക്കനാട് : ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടെയോ സ്‌പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതി നടത്തിപ്പിന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കാര്‍ഗോയും ധാരണാപത്രം ഒപ്പുവച്ചു.

വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക റൂട്ട്‌സിന്റെ ആംബുലന്‍സില്‍ വീടുകളില്‍ സൗജന്യമായി എത്തിക്കും. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റായ www,norkaroots.org -ല്‍ കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം), നമ്പരുകളില്‍ നിന്നു ലഭിക്കും.

TAGS: Air India |