May 2024
കാത്തലിക് സിറിയന്‍ ബാങ്ക് ഐ. പി. ഒ. : പ്രൈസ് ബാന്‍ഡ് 193-195 രൂപ
Posted on: November 20, 2019
മുംബൈ : കാത്തലിക് സിറിയന്‍ ബാങ്ക് ഐ. പി. ഒ.യുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 193-195 രൂപ നിരക്കിലാകും വിറ്റഴിക്കുക. 24 കോടി രൂപ ഐ. പി. ഒ. വഴി സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1.977 കോടി ഓഹരികള്‍ വിറ്റഴിക്കും. ചുരുങ്ങിയത് 75 ഓഹരികള്‍ക്ക് അപേക്ഷിക്കണം. നവംബര്‍ 22-ന് തുടങ്ങുന്ന ഐ. പി. ഒ. 26 -ന് അവസാനിക്കും.
ബി. എസ്. ഇ. യിലും എന്‍. എസ്. ഇ. യിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. അഞ്ചുവര്‍ഷത്തിനകം അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമായി 425 പുതിയ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. വി. ആര്. രാജേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
TAGS: Catholic Syrian Bank |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച