മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റ് മത്സര ഫൈനല്‍ സെപ്തംബര്‍ 27 ന്

Posted on: September 20, 2019

കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എക്‌സ് ഐ എം ഇ ) സംഘടിപ്പിക്കുന്ന ആള്‍ കേരള മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റ് മത്സരങ്ങളുടെ ഈ വര്‍ഷത്തെ ഫൈനല്‍ മത്സരം സെപ്തംബര്‍ 27 വെള്ളിയാഴ്ച കൊച്ചി ക്യാമ്പസില്‍ നടക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ 18 ന് രാവിലെ പത്തരയ്ക്ക് ചങ്ങനാശേരി അസംപ്ഷന്‍ കോളേജ്, 20 ന് ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് ഫാറൂഖ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, രാവിലെ 11 ന് കൊല്ലം ചിന്നക്കട വൈ.എം.സി.എ, രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം ലൂര്‍ദ്സ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, 23 ന് രാവിലെ പത്തരയ്ക്ക് തൃശൂര്‍ വിമല കോളേജ്, 24 ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നിവിടങ്ങളില്‍ നടക്കും. ഫൈനല്‍ മത്സരങ്ങള്‍ 27 ന് കൊച്ചിയിലെ എക്‌സ് ഐ എം ഇ ക്യാമ്പസില്‍ നടക്കും. ‘പേ പാരിറ്റി ഈസ് സ്റ്റില്‍ എ ഡ്രീം ഫോര്‍ വിമെന്‍ ഇന്‍ ഇന്ത്യ’ എന്നതാണ് വിഷയം.

ഒരു വിദ്യാര്‍ഥിനി അടങ്ങുന്ന രണ്ടംഗ ടീമാണ് മത്സരിക്കേണ്ടത്. കേരളത്തിലെ പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു കോളജില്‍ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.

പ്രാഥമിക റൗണ്ടിലെ വിജയികള്‍ക്ക് 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിക്കും. ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് റോളിങ്ങ് ട്രോഫിയും 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 20000 രൂപയുടെയും ബെസ്റ്റ് സ്പീക്കര്‍ക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും. debate@ xime.org എന്ന ഇമെയില്‍ വിലാസത്തില്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.