യൂണിറ്റി ഇന്‍ഫോടെക് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Posted on: April 16, 2019

കൊച്ചി : ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഇന്‍ഫോടെക് ഇന്‍ഫോപാര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ യൂണിറ്റി ഇന്‍ഫോടെക് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് മോഹന്‍, ഡയറക്ടര്‍മാരായ ശ്രീധരന്‍ വെങ്കിട്ട രാമന്‍, ബൈജു സെബാസ്റ്റിയന്‍, ബെന്നി തോമസ്, അരുണ്‍ വാരിയത്ത്, ഇന്‍ഫോപാര്‍ക്ക് മാര്‍ക്കറ്റിംഗ്് മാനേജര്‍ അരുണ്‍ രാജീവന്‍,ബിസിനസ്് ഡെവലെപ്‌മെന്റ് മാനേജര്‍ ശ്രീജിത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

പേമെന്റ് സിസ്റ്റം, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, മൊബിലിറ്റി സ്റ്റാഫിംഗ്, തുടങ്ങിയ മേഖലകളില്‍ കമ്പനികളെ സഹായിക്കുന്ന സോഫ്റ്റ്‌വേര്‍വികസനമാണ് യൂണിറ്റി ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തന മേഖല. 7000 ചതുരശ്ര അടിയിലാണ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 75 ഐ. ടി വിദഗ്ധരാണ് ആദ്യ ഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്കിലെ ഓഫീസില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ ഐ. ടി കമ്പനികള്‍ക്ക് കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും യൂണിറ്റി ഇന്‍ഫോടെക്ക്‌പോലെ അതി വേഗം വളന്നുകൊണ്ടിരിക്കുന്ന കൂടുതല്‍ കമ്പനികള്‍ ഇന്‍ഫോപാര്‍ക്കിലേക്ക് എത്തുമെന്നും ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു.