ഇന്‍ഫ്രാ എലിവേറ്റേഴ്‌സ് ഫാക്ടറി ചേര്‍ത്തലയില്‍

Posted on: March 5, 2019

കൊച്ചി : കേരളത്തില്‍ ഫാക്ടറിയുള്ള ഏക ലിഫ്റ്റ് നിര്‍മാതാവായ ഇന്‍ഫ്രാ എലിവേറ്റേഴ്‌സ് 5 കോടി രൂപ മുതല്‍ മുടക്കില്‍ ചേര്‍ത്തലയ്ക്കു സമീപം പള്ളിപ്പുറത്തു സ്ഥാപിച്ച 30,00 ചതുശ്ര അടി വിസ്തൃതിയുളള പുതിയ ഫാക്ടറി ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

എ.എം ആരിഫ് എംഎല്‍എ അധ്യക്ഷനായി. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. മെഷനറിയുടെ സ്വിച്ച് ഓണ്‍ മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കെ.ചന്ദ്രന്‍പിള്ള, കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി ചന്ദ്രബാബു, കെപിസിസി അംഗം ടി.ജി പത്മനാഭന്‍നായര്‍, മാനേജിംഗ് ഡയറക്ടര്‍ വി.എം മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കമ്പനിക്ക് തുറവൂരില്‍ പ്രതിവര്‍ഷം 180 ലിഫ്റ്റുകളുണ്ടാക്കാന്‍ ശേഷിയുള്ള രണ്ട് ഫാക്ടറികളുണ്ട്. പുതിയ യൂണിറ്റ് വന്നതോടെ ശേഷി പ്രതിവര്‍ഷം 365 ലിഫ്റ്റുകളാകുമെന്നു മനോജ് കുമാര്‍ പറഞ്ഞു. നിലവില്‍ 30 കോടി രൂപയുള്ള ടേണോവര്‍ പുതിയ ഫാക്ടറിയുടെ പിന്‍ബലത്തോടെ 2019-20 ല്‍ 40 കോടിയാകുമെന്ന് ഫിനാന്‍സ് ചുമതലയുള്ള ഡയറക്ടര്‍ രജീഷ് രാജ്.ആര്‍ പറഞ്ഞു.