ലിഫ്റ്റ് നിര്‍മാണത്തിന് പുതിയ ഫാക്ടറിയുമായി ഇന്‍ഫ്ര

Posted on: March 1, 2019

കൊച്ചി : ലിഫ്റ്റ് നിര്‍മാതാവായ ഇന്‍ഫ്ര എലിവേറ്റേഴ്‌സ് ചേര്‍ത്തലയ്ക്കു സമീപം പള്ളിപ്പുറത്തു സ്ഥാപിച്ച ഫാക്ടറി ശനിയാഴ്ച തുറക്കും. അഞ്ച് കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച 30,000 ചതുരശ്രയടി വിസ്തൃതിയുള്ള ഫാക്ടറി മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.

നിലവില്‍ കമ്പനിക്ക് തുരവൂരിലാണ് പ്രതിവര്‍ഷം 180 ലിഫ്റ്റുകളുണ്ടാക്കാന്‍ ശേഷിയുള്ള രണ്ട് ഫാക്ടറികളുള്ളത്. പുതിയ യൂണിറ്റ് വന്നതോടെ ശേഷി പ്രതിവര്‍ഷം 365 ലിഫ്റ്റുകളുണ്ടാകും. നിലവില്‍ 30 കോടി രൂപയുള്ള കമ്പനിയുടെ വിറ്റുവരവ് പുതിയ ഫാക്ടറിയുടെ പിന്‍ബലത്തോടെ 2019 – 20 വര്‍ഷം 40 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി എ മനോജ് കുമാര്‍ അറിയിച്ചു.

TAGS: Infra Elevators |