May 2024
ടാറ്റാ ക്രൂസിബിൾ ക്വിസ് : നിതിൻ സുരേഷ്-അരുൺ തോമസ് ടീം ജേതാക്കൾ
Posted on: September 8, 2016
കൊച്ചി : പതിമൂന്നാമത് ടാറ്റാ ക്രൂസിബിൾ കോർപറേറ്റ് ക്വിസ് കൊച്ചി മേഖല റൗണ്ടിൽ നിതിൻ സുരേഷ്-അരുൺ തോമസ് ടീം (മലയാള മനോരമ) ജേതാക്കളായി. ഡെന്നിസ് ഡാനിയേൽ-കൃഷ്ണ ശേഷാദ്രി (അമുൽ) എന്നിവർ രണ്ടാം സ്ഥാനത്തെത്തി.
52 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ജേതാക്കളെയും റണ്ണേഴ്സ് അപ്പിനെയും കൂടാതെ വിപുൽ കുമാർ-ജസ്റ്റീൻ ജോയ് (എസ്സിഎംഎസ് ), എസ് നാരായണൻ-ഡെസ്കാർടെസ് മാത്യു (യുടിഐ എഎംസി ), അനിൽ രാഘവൻ-രാമകൃഷ്ണൻ.എൻ ((എഫ് എ സി ടി) ), മെൽബിൻ എബ്രഹാം-മോനിഷ വിശ്വനാഥ് (ഇവൈജിബിഎസ് ഇന്ത്യ ) എന്നിവരാണ് ടോപ്പ് 6-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു 4 ടീമുകൾ.
ഗിരി ബാലസുബ്രമണ്യം ആയിരുന്നു ക്വിസ് മാസ്റ്റർ. പ്രാദേശിക റൗണ്ടിലെ ജേതാക്കൾക്ക് 75000 രൂപയും റണ്ണേഴ്സ് അപ്പിന് 35000 രൂപയും പ്രൈസ് മണി ലഭിച്ചു. ടാറ്റാ കൺസൾട്ടൻസി സർവീസ് വൈസ് പ്രസിഡന്റും കേരള ഹെഡുമായ ദിനേശ് പി. തമ്പി സമ്മാന ദാനം നിർവഹിച്ചു.
TAGS: Tata Crucible Corporate Quiz |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച