ടാറ്റാ ക്രൂസിബിൾ കോർപറേറ്റ് ക്വിസ് : ഐഡിയ ടീം മേഖലാ വിജയികൾ

Posted on: October 9, 2015

Tata-CCQ-2015-Winners-Kochi

കൊച്ചി : ടാറ്റാ ക്രൂസിബിൾ കോർപറേറ്റ് ക്വിസ് 2015 ന്റെ കൊച്ചി മേഖലാ മത്സരത്തിൽ ഐഡിയ സെല്ലുല്ലാറിന്റെ ആനന്ദൻ, വിവേക് വാസു സഖ്യം വിജയികളായി. ക്രാഫ്റ്റ് ലാബിന്റെ അരുൺ എ. എസ്, ശ്രീറാം കെ. വി. ടീമാണ് റണ്ണേഴ്‌സ് അപ്പ്. ഐഡിയ സെല്ലുല്ലാർ ടീം ബാംഗലുരുവിൽ നടക്കുന്ന സോണൽ ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

ഒന്നാം സ്ഥാനക്കാർക്ക് 75,000 രൂപയും, റണ്ണേഴ്‌സ് അപ്പിന് 35,000 രൂപയും കാഷ് അവാർഡ് ടാറ്റാ കൺസൾട്ടൻസി സർവീസസ് വൈസ് പ്രസിഡന്റ് ആൻഡ് ഡെലിവറി ഹെഡ് ദിനേശ് പി. തമ്പി സമ്മാനിച്ചു.

Tata-CCQ-2015-Runners-Up--K

കൊച്ചിയിലെ വിവിധ കോർപറേറ്റ് കമ്പനികളെ പ്രതിനിധീകരിച്ച് 33 ടീമുകളാണ് മത്സരത്തിനെത്തിയത്. പ്രാഥമിക റൗണ്ട് പിന്നിട്ട് അവസാന ആറുപേരുടെ റൗണ്ടിൽ എത്തിയ മറ്റു ടീമുകൾ – മെൽബിൻ എബ്രഹാം, ഹരി നായക് (ഇ. വൈ. എം. ഇ ടെക്‌നോളജീസ്), മിഥുൻ സെഡ്, അമൃത് എബ്രഹാം (ഫെഡറൽ ബാങ്ക്), ഷിബിൻ ആസാദ്, അനിൽ കുമാർ (ഡിഫൻസ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ്), അനിൽ രാഘവൻ, രാമകൃഷ്ണ (ഫാക്ട്).

രാജ്യത്ത് 25 കേന്ദ്രങ്ങളിലാണ് പ്രാഥമിക റൗണ്ട് ക്രൂസിബിൾ കോർപറേറ്റ് ക്വിസ് നടന്നത്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് ദേശീയതല വിജയികൾക്ക് സമ്മാനം.