ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ്: കൊച്ചി എഡിഷനില്‍ ഡിഫന്‍സ് അക്കൗണ്ട്സ് വകുപ്പ് ടീം ജേതാക്കള്‍

Posted on: September 30, 2019

കൊച്ചി: ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്റെ 2019-ലെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ ഡിഫന്‍സ് അക്കൗണ്ട്സ് വകുപ്പിലെ ഷിബിന്‍ ആസാദും ദീപക് അലക്കപ്പറമ്പിലും അടങ്ങിയ ടീം ജേതാക്കളായി. 75,000 രൂപയാണ് ഒന്നാം സമ്മാനം. കൊച്ചി ടിസിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 85 ടീമുകളാണ് പങ്കെടുത്തത്.

ഫെഡറല്‍ ബാങ്കിലെ അമൃത് ഇട്ടി ഏബ്രാഹാം, മിഥുന്‍ വി. സഖറിയ എന്നിവര്‍ അടങ്ങിയ ടീം രണ്ടാം സമ്മാനമായ 35,000 രൂപയ്ക്ക് അര്‍ഹരായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് വൈസ് പ്രസിഡന്റും കൊച്ചി ആന്റ് തിരുവനന്തപുരം ഡെലിവറി സെന്റര്‍ മേധാവിയുമായ ദിനേശ് പി. തമ്പി മുഖ്യാതിഥിയായിരുന്നു.

ഇന്‍ഡസ്ട്രി 4.0 എന്നതായിരുന്നു ക്വിസ് വിഷയം. പിക്ബ്രെയിന്‍ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റ്റര്‍.

ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ക്വിസ് മത്സരത്തിന്റെ പതിനാറാമത് എഡിഷനാണ് സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നാല് സോണുകളിലായി 25 നഗരങ്ങളില്‍ അരങ്ങേറുന്നത്. മുംബെയിലാണ് ദേശീയ ഫൈനല്‍ മത്സരം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് അഞ്ചു ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് സമ്മാനം.

ടാറ്റ ക്ലിക്കാണ് ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിനുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്.