ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഷ്വറന്‍സിന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

Posted on: September 6, 2023

കൊച്ചി : ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ‘ബീമാ കവച്’ എന്ന പേരില്‍ ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ലൈഫ് ഇന്‍ഷ്വറന്‍സ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ജനറല്‍ ഇന്‍ഷ്വറന്‍സ് പോളിസികളാണ് ബീമാ കവചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും നൂതനമായ സൈബര്‍ സുരക്ഷയും അനുബന്ധ സൗകര്യങ്ങളും അടങ്ങിയതാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.

നൂറിലധികം കോര്‍പ്പറേറ്റുകളെയും പത്തു ലക്ഷത്തിലേറെ ചെറുകിട ഇടപാടുകരെയും ബീമാ കവച് ലക്ഷ്യം വെക്കുന്നു. പോളിസി വില്പ്പന, കൗണ്‍സിലിംഗ്, ഫലപ്രദമായ ക്ലെയിം തീര്‍പ്പ് തുടങ്ങിയവയും ഉപയോക്താക്കള്‍ക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദേശങ്ങളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

യുപിഐ, ഗൂഗ്ള്‍പേ, ഇന്‍ര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളും ഇതിലുണ്ട്. തൊഴിലന്വേഷകര്‍ക്ക് സെയില്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.