പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Posted on: June 9, 2023

കൊച്ചി : റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി 2023 ധനകാര്യവര്‍ഷത്തേക്ക് പങ്കാളിത്തപോളിസി ഉടമകള്‍ക്ക് 344 കോടി രൂപ മൊത്തം ബോണസ്് പ്രഖ്യാപിച്ചു. നികുതിക്ക് ശേഷം 108 കോടി രൂപയുടെ ലാഭം നേടിക്കൊണ്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 65% വളര്‍ച്ച കൈവരിച്ചു.

2023 മാര്‍ച്ച് 31 വരെ റിവേഴ്‌സണറി(അനന്തരവാകാശ) ബോണസ് നിലവിലുള്ളപങ്കാളിത്ത പോളിസികള്‍ക്കെല്ലാം ബോണസ് നല്‍കി. പോളിസി ഉടമകള്‍ക്ക് പ്രീമിയങ്ങള്‍ പതിവായി അടയ്ക്കുന്നതിനും പോളിസി കാലാവധിയിലുടനീളം നിക്ഷേപം നടത്തി കൊണ്ടിരിക്കുന്നതിനുമുള്ള പ്രത്യേക ആനുകൂല്യമായി വര്‍ത്തിക്കുകയാണ് ഈ ബോണസ്സുകളെന്ന് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഇഡിയും സിഇഒയുമായ ആഷിഷ് വോറ പറഞ്ഞു.