ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എബിസിഡി ചട്ടക്കൂട് അവതരിപ്പിച്ചു.

Posted on: March 11, 2023

കൊച്ചി: തുല്യമായ ജോലിസ്ഥലം കെട്ടിപ്പടുക്കുന്നതിനും കമ്പനിയിലെ വൈവിധ്യത്തിനും ഉള്‍പ്പെടുത്തലിനും (ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍-ഡി ആന്‍ഡ് ഐ) കൃത്യമായ ദിശാബോധം നല്‍കുന്നതിനുമായി തുല്യ അവസരങ്ങള്‍ നല്‍കുന്ന തൊഴിലുടമയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സമഗ്രമായ ‘എബിസിഡി’ ചട്ടക്കൂടിനു രൂപം നല്‍കി. വൈവിധ്യമാര്‍ന്ന പ്രതിഭകളെ ആകര്‍ഷിക്കുക ( അട്ട്രാക്റ്റിംഗ്), നയങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയിലൂടെ ജോലിസ്ഥലത്ത് അംഗത്വവും ഉള്‍പ്പെടുത്തലും വര്‍ധിപ്പിക്കുക ( ബിലോംഗിംഗ്‌നെസ്), പിന്തുണാ നയങ്ങളും പ്ലാറ്റ് ഫോമുകളും നല്‍കി വിവിധ ഗ്രൂപ്പുകളില്‍നിന്നുള്ള ജീവനക്കാരെ ബന്ധിപ്പിച്ചു നിര്‍ത്തുക ( കണക്ട്), ലിംഗവൈവിധ്യത്തിലെ പുരോഗതി നിരീക്ഷിച്ചു പ്രസീദ്ധീകരിക്കുക ( ഡൈവേഴ്‌സിറ്റി) എന്ന ‘എബിസിഡി’ ചട്ടക്കൂടാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

സ്ത്രീകളുടെ പ്രാതിനിധ്യം, വികലാംഗരുടെയും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരുടെയും തൊഴില്‍ശക്തിയിലേക്കുള്ള സംയോജനം എന്നിവയുള്‍പ്പെടെ മൊത്തത്തിലുള്ള വൈവിധ്യം മെച്ചപ്പെടുത്താന്‍ കമ്പനി എബിസിഡി ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നു. മുതിര്‍ന്ന, വനിത- പുരുഷ നേതാക്കളെ ഉള്‍ക്കൊള്ളിച്ച് ഡി ആന്‍ഡ് ഐ അജണ്ടയുടെ ഭാഗമായി കമ്പനി ഡൈവേഴ്‌സിറ്റി കൗണ്‍സിലിന് രൂപം നല്‍കിയിട്ടുണ്ട്. മികച്ച ഫലമുണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം, ഭരണം, വൈവിധ്യ ശ്രമങ്ങളുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ഡി ആന്‍ഡ് ഐ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വം ഡൈവേഴ്‌സിറ്റി കൗണ്‍സിലിനാണ്. ഇതേക്കുറിച്ചു കമ്പനിയിലുടനീളം കൗണ്‍സില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ജീവനക്കാരുടെ വ്യത്യസ്തമായ ജീവിത ഘട്ടാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായകമായ നയങ്ങള്‍ കമ്പനിയില്‍ നിലവിലുണ്ട്. കമ്പനിയുടെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ പ്രോത്സാഹിപ്പിക്കുവാനും അവരുടെ കരിയറില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുന്നതിന് അവരെ പ്രേരിപ്പിക്കുവാനും ഈ നയങ്ങളിലൂടെ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, ഉടമസ്ഥതയും ഉള്‍പ്പെടുത്തലും വര്‍ദ്ധിപ്പിക്കുന്നതിന്,ജീവനക്കാര്‍ക്കുള്ള കമ്പനിയുടെ നയത്തില്‍ ലിംഗഭേദം ഒഴിവാക്കി. നയഭാഷയില്‍ കുടുംബത്തിന്റെ നിര്‍വചനം വിപൂലീകരിക്കുകയും ചെയ്തു. മുമ്പ് ജീവിത പങ്കാളിയെന്നു മാത്രമാണ് കുടുംബത്തിന്റെ നിര്‍വചനത്തിലുണ്ടായിരുന്നത്. പിന്നീടെ ഒരേ ലിംഗത്തില്‍പ്പെട്ട പങ്കാളികളെ ഉള്‍പ്പെടുത്താനായി നിര്‍വചനം വിപുലീകരിക്കുകയായിരുന്നു. ദത്തെടുക്കലും വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട അവധികളും പുരുഷ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ പ്രാഥമിക ശുശ്രൂഷകര്‍ക്കും ബാധകമാക്കിയിട്ടുണ്ട്,

ജോലി ചെയ്യുന്ന പല സ്ത്രീകള്‍ക്കും അതുപോലെ തന്നെ പ്രത്യേക ജീവിതആവശ്യങ്ങളുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അയവ് എന്നത് മുഖ്യവിഷയമാണ്. ഇതു മനസിലാക്കി, ജീവനക്കാര്‍ക്ക് അവരുടെ വ്യക്തിപരവും ഔദ്യോഗികവുമായ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനായി അയവുള്ള ജോലി സമയം തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ പ്രാഥമിക പരിചരണം നല്‍കുന്നവര്‍ക്ക് അവരുട കുട്ടിയെ ( 2 വയസുവരെ) ഒരു പരിചാരകനൊപ്പം, ഔദ്യോഗിക ബിസിനസ് യാത്രകളില്‍ കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ചെലവുകള്‍ കമ്പനി വഹിക്കും.

ബന്ധവും പിന്തുണയും കെട്ടിപ്പടുക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായി, കമ്പനി അടുത്തിടെ മുതിര്‍ന്ന വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി വിമന്‍ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതം മാനേജ് ചെയ്യുക, ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടുക, വിവിധ ജീവിത ഘട്ടങ്ങളില്‍ തൊഴിലും ജീവിതവും സന്തുലിതമാക്കുക അല്ലെങ്കില്‍ തൊഴിലുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുക തുടങ്ങിയവയില്‍ ചെറുപ്പക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും ഉപദേശവും ലഭ്യമാക്കുകയൈന്നതാണ് റിസോഴ്‌സ് ഗ്രൂപ്പിന്റെ ഉ്ത്തരവാദിത്വം. കൂടാതെ, ‘ഉഡാന്‍’ എന്ന പേരില്‍ ഒരു ഇന്ററാക്ടീവ് ഫോറവും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.