മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രൊട്ടക്റ്റ് എ സ്മൈല്‍ പദ്ധതിക്ക് തുടക്കമിട്ടു

Posted on: December 10, 2019


കൊച്ചി : മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രൊട്ടക്റ്റ് എ സ്മൈല്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഓരോ ഡെത്ത് ക്ലെയിം സെറ്റില്‍ ചെയ്യുമ്പോഴും നിരാലംബരായ ഓരോ കുട്ടികളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായം ഉറപ്പുവരുത്തുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയതലത്തിലുള്ള എന്‍ജിഒ യായ എഐസിഎപിഡി (ഓള്‍ ഇന്ത്യ സിറ്റിസസ് അലയന്‍സ് ഫോര്‍ പ്രോഗ്രസ് ആന്‍ഡ് ഡെവലപ്പ്മമെന്റ്)യുമായി ചേര്‍ന്നാണ് മാക്സ് ലൈഫ് പ്രൊട്ടക്റ്റ് എ സ്മൈല്‍ പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായത്തിലെ ക്ലെയിം പെയ്ഡ് അനുപാതത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മാക്സ് ലൈഫ് സ്ഥിരമായി നേതൃനിരയിലുള്‍പ്പെടുന്നു. സാമ്പത്തികമായി സുരക്ഷിതമായ ഭാവി ഉറപ്പാക്കുതിന് പോളിസി ഹോള്‍ഡര്‍മാരുടെ നോമിനികള്‍ക്ക് മാക്സ് ലൈഫ് അതിന്റെ ഉയര്‍ന്ന നിലവാരമുള്ള പേയ്മെന്റ് പിന്തുണയാണ് നല്‍കുന്നത്.

പോളിസി ഹോള്‍ഡറുടെ കുടുംബത്തെ മാത്രമല്ല അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ ജീവിതത്തിലും മാറ്റം കൊണ്ടുവ്ന്ന് സമൂഹത്തെ ശാക്തീകരിക്കാന്‍ കഴിയുന്ന ഒന്നാക്കി ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ മാറ്റാന്‍ ഈ പദ്ധതിക്ക് കഴിയും. 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ മരണ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന എല്ലാ ടേം പ്ലാന്‍ പോളിസികള്‍ക്കുമായി ഇത് നടപ്പാക്കും.

പ്രിയപ്പെട്ടവരുടെ അഭാവത്തില്‍ ജീവിതത്തിലുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമായ നിമിഷങ്ങളില്‍ കുടുംബങ്ങളെ സഹായിക്കുകയെന്നതാണ് ലൈഫ് ഇന്‍ഷുറന്‍സ് ചെയ്യുന്നതെന്നും പ്രൊട്ടക്റ്റ് എ സ്മൈലിന്റെ ഭാഗമായി സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായമാകാനും അതുവഴി നല്ലൊരു നാളേയിലേക്ക് മുതല്‍ക്കൂട്ടാകാനും കഴിയുമ്പോള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ കൂടുതല്‍ ആദരിക്കപ്പെടുന്നുവെന്നും മാക്സ് ലൈഫ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ആലോക് ഭാന്‍ പറഞ്ഞു.