ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്‌ളെക്‌സി പുറത്തിറക്കി

Posted on: May 5, 2022

കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ പെന്‍ഷന്‍ പദ്ധതിയായ ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്‌ളെക്‌സി പുറത്തിറക്കി. റിട്ടയര്‍മെന്റ് കാലത്തേക്കു വേണ്ടി സ്ഥിരമായ നിക്ഷേപങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്ന ഈ പദ്ധതിയില്‍ ഹെല്‍ത്ത് ബൂസ്റ്ററുകള്‍ക്കും ബുസ്റ്റര്‍ പേ ഔട്ടുകള്‍ക്കും അവസരവുമുണ്ട്.

സ്ഥിരമായ പണമടക്കല്‍ നടത്തി ദീര്‍ഘകാലത്തേക്ക് ഉറപ്പായ വരുമാനം നേടി സാമ്പത്തിക സ്വാതന്ത്ര്യമുള്ള റിട്ടയര്‍മെന്റ് ജീവിതം കെട്ടിപ്പടുക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഏഴു വിവിധ രീതികളില്‍ പദ്ധതി ലഭ്യമാണ്. ആരോഗ്യ സേവനം, ജീവിതശൈലി ആവശ്യങ്ങള്‍ എന്നിവയ്ക്കായി അധിക ലിക്വിഡിറ്റി നേടാനാവും വിധത്തിലാണ് ഈ വിവിധ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമാകുന്ന ബുദ്ധിമുട്ടുകള്‍ നിര്‍ണയിക്കപ്പെട്ടാല്‍ അധിക ക്യാഷ് ഫ്‌ളോ ഉറപ്പാക്കുന്നതാണ് ഇതിന്റെ ആക്‌സിലറേറ്റഡ് ഹെല്‍ത്ത് ബൂസ്റ്റര്‍. ആനുവിറ്റിക്കു പുറമെ അഞ്ചു തവണയായി തുക ലഭിക്കുന്നതാണ് ബൂസ്റ്റര്‍ പേ ഔട്ട്. പ്രീമിയം തിരികെ കിട്ടുന്നതും പ്രത്യേക മാരക രോഗങ്ങള്‍ ഉള്ളപ്പോള്‍ പോളിസി സറണ്ടര്‍ ചെയ്യാനാവുന്നതും അടക്കമുള്ള വിവിധ തെരഞ്ഞെടുപ്പുകള്‍ ഈ പദ്ധതിക്കു കീഴില്‍ തെരഞ്ഞെടുക്കാം.

മഹാമാരിയെ തുടര്‍ന്ന് ജനങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ തടസപ്പെടുകയും തങ്ങളുടെ വരുമാനവും സമ്പാദ്യവും സംരക്ഷിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുകയും ഉണ്ടായെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രീബ്യൂഷന് ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്ഥിരമായി പണമടച്ച് ആനുവിറ്റി പദ്ധതികളില്‍ ചേരാന്‍ അവസരം ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.